ഗ്രാഫിക് നോവലിസ്റ്റും എഴുത്ത് കാരിയുമായ ഷാരോൺ റാണിയുടെ പുള്ളിക്കാരി എന്ന കഥാപാത്രം സോഷ്യൽ മീഡിയയിൽ സജീവമാണ് . ഓരോദിവസവും നോട്ട് ആർട്ടിൽ പുള്ളിക്കാരിയെന്ന ഷാരോണിന്റെ കഥാപാത്രം സമകാലികമായ പ്രശ്നങ്ങളോട് പ്രതികരണവുമായെത്തും. ഷാരോണിന്റെ തന്നെ സൂപ്പർ സാംബാ ഗേൾ എന്ന ഗ്രാഫിക് കഥാപാത്രത്തെ പോലെ. പുള്ളിയുടുപ്പിടുന്നവൾ പുള്ളിക്കാരി. നോട്ട് നിരോധിച്ച രാത്രി ഷാരോൺ റാണിയെന്ന ചിത്രകാരി, നോട്ട് നിരോധിച്ച വാർത്ത കേട്ടതും വലിയ ഞെട്ടലൊന്നും കൂടാതെ സ്വന്തം ഫേസ് ബുക്കിൽ കുറിച്ചു- ‘ഭൂമിയിൽ സമ്പത്തില്ലാത്തവർക്ക് സമാധാനം, നോ ടെൻഷൻ ഫോർ ടുമാറോ”. നോട്ട് നിരോധനം അത്ര ലളിതമല്ലെന്ന് തിരിച്ചറിഞ്ഞ ദിവസം, ചില്ലറകൾ മാത്രം അവശേഷിച്ച ദിവസം, നേർത്തൊരു പ്രതിഷേധം, വാടക വീട്ടിൽ താമസിക്കുന്ന ഷാരോണിന്റേതായി വന്നു- വാടകയൊക്കെ ഇനി ചാക്കിൽ കെട്ടി കൊടുക്കേണ്ടി വരുമോ?
നോട്ടു നിരോധന വിഷയത്തിൽ മൻമോഹൻ സിങ് ലോക് സഭയിൽ നടത്തിയ പ്രസംഗത്തിന്റെയന്ന് പുള്ളിക്കാരി ഭിത്തിയിൽ തൂക്കിയിരിക്കുന്ന അദ്ദേഹത്തിന്റെ ചിത്രത്തിന് മുന്നിൽ നിന്ന് പറഞ്ഞു ‘ സത്യത്തിലാരും തിരിച്ചറിഞ്ഞില്ല ‘ .
വൈദ്യുതി ഉപകരണങ്ങൾ കൊണ്ട് മാത്രം നിലനിൽക്കുന്ന ഒരു ജീവനാണ് മനുഷ്യൻ. കരണ്ടു പോകുമ്പോൾ അറിയാം മരണം പോലെ ഏകാന്തതയെന്ന് പുള്ളിക്കാരിയുടെ മറ്റൊരു നിരീക്ഷണം .
Post Your Comments