Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
literatureworldnewsstudytopstories

മാധ്യമ പ്രവര്‍ത്തകര്‍ ലിംഗം നഷ്ടപ്പെട്ടവരാണെന്ന പരാമർശം ; എറണാകുളം ലോ കോളജ് മാഗസിൻ വിവാദമാകുന്നു

 

മാധ്യമപ്രവര്‍ത്തകരെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും ബലാത്സംഗ ഇകരളെയും അപമാനിക്കുന്ന എറണാകുളം ലോ കോളേജിലെ മാഗസിൻ വിവാദമാകുന്നു . സബ്സിഡി ഇല്ലാത്ത ലൈംഗികത എന്ന പേരിലുളള ആമുഖ കുറിപ്പില്‍ ലൈംഗിക ദാരിദ്ര്യമാണ് ബലാത്സംഗത്തിന്റെ കാരണമാകുന്നതെന്ന ഗംഭീര കണ്ടെത്തലാണ് കോളേജി മാഗസിൻ നടത്തിയിരിക്കുന്നത് .പൗരന് ലൈംഗികത ഉറപ്പു വരുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണത്രെ. ആ കടമ നിറവേറ്റാന്‍ സര്‍ക്കാരിനു സാധിക്കാതെ വരുമ്പോഴാണ് ബലാത്സംഗങ്ങള്‍ വര്‍ധിക്കുന്നതെന്ന മാഗസീന്‍ പറയുന്നു. ബലാത്സംഗമെന്നത് പൗരന്റെ അടിസ്ഥാന ആവശ്യം നിഷേധിക്കപ്പെട്ടതിന്റെ സ്വാഭാവികമായ പരിണാമമാണെന്ന് പറഞ്ഞു വയ്ക്കുന്നുണ്ട് എഡിറ്റര്‍. ഭരണകൂടം ജനങ്ങള്‍ക്ക് ലൈംഗികത എന്ന പ്രാഥമിക ആവശ്യം സബ്സിഡി കൂടാതെയെങ്കിലും നല്‍കാനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും അതിന് തയ്യാറായി മുന്നോട്ടു വരുന്നവര്‍ക്ക് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കാതിരിക്കുകയും ചെയ്യുകയെന്ന അഭ്യര്‍ത്ഥനയോടു കൂടിയാണ് കുറിപ്പ് അവസാനിക്കുന്നത്.

ലിംഗം നഷ്ടപ്പെട്ടവര്‍ എന്ന കുറിപ്പിലാണ് മാധ്യമ പ്രവർത്തകരെ അപമാനിക്കുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ ലിംഗം നഷ്ടപ്പെട്ടവരാണെന്ന് സമര്‍ത്ഥിക്കുന്ന ലേഖനത്തില്‍ എല്ലാവര്‍ക്കും ഒരു സമയമുണ്ട് ആ സമയം കഴിഞ്ഞാല്‍ മാറി നില്‍ക്കണമെന്ന താക്കീതുണ്ട്. നിങ്ങളുടെ സമയം കഴിഞ്ഞു. നിങ്ങളാല്‍ സൃഷ്ടിക്കപ്പെട്ട രാഷ്ടീയക്കാര്‍ കലാകാരന്‍മാര്‍, ദൈവങ്ങള്‍, ബഹുമുഖ പ്രതിഭകള്‍, സൃഷ്ടാവ് അരങ്ങൊഴിയുമ്ബോള്‍ കപട സൃഷ്ടികളും അരങ്ങ് ഒഴിയേണ്ടി വരും. കൂട്ടു കൂടിയവരെ മാധ്യമപ്രവര്‍ത്തകര്‍ ചതിക്കുകയാണെന്നും ആള്‍ദൈവങ്ങളെയും കളളുകച്ചവടക്കാരെയും പെയ്ഡ് ന്യൂസ് നല്‍കി മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്ന വിമര്‍ശനവും മുന്നോട്ടു വയക്കുന്നുണ്ട്. ടിയാന്‍ ഊമയല്ല എന്നാണ്  മാസികയ്ക്ക് പേരിട്ടിരിക്കുന്നത്.

shortlink

Post Your Comments

Related Articles


Back to top button