literatureworldnews

ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ പ്രഥമ പ്രവാസി സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

ദുബൈ: ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജയുടെ പ്രഥമ പ്രവാസി സാഹിത്യ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഷെമിയുടെ ‘നടവഴിയിലെ നേരുകള്‍’ ആണ് മികച്ച നോവല്‍. മികച്ച കവിതയായി ഷൈജു വര്‍ഗീസിന്‍െറ മഴക്കാടുകള്‍ക്കുമപ്പുറം’,മികച്ച കഥയായി രമേഷ് പെരുമ്പിലാവിന്‍െറ ‘സാളഗ്രാമം’എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നോവലിന് 50,000 രൂപയും കവിതയ്ക്കും കഥയ്ക്കും 25,000 രൂപ വീതവും ക്യാഷ് അവാര്‍ഡ് നല്‍കും. ഈ മാസം മൂന്നിന് ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാര വിതരണം ചെയ്യും. ചടങ്ങില്‍ സക്കറിയ മുഖ്യാതിഥിയായിരിക്കും. ടി.ഡി.രാമകൃഷ്ണന്‍ ചെയര്‍മാനും സുഭാഷ് ചന്ദ്രന്‍, റഖീഫ് അഹ്മദ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തതെന്ന്  ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം, ഭാരവാഹികളായ ബിജുസോമന്‍, ബാബു വര്‍ഗീസ്, അഡ്വ. അജി കുര്യാക്കോസ്, നാരായണന്‍ നായര്‍, വി.എ.മൊയ്തീന്‍, അനില്‍ അംബാട്ട്, മനോജ് വര്‍ഗീസ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

shortlink

Post Your Comments

Related Articles


Back to top button