literatureworldnewstopstories

കേരളീയര്‍ മന്തബുദ്ധികളാണോ- ചരിത്രകാരനായ ഡോ.എം.ജി.എസ് നാരായണന്‍

 

കേരളം അറുപതു തികയുന്ന വേളയില്‍ വിമര്‍ശനവുമായി പ്രശസ്ത ചരിത്ര പണ്ഡിതന്‍ ഡോ.എം.ജി.എസ് നാരായണന്‍.
സമീപകാലത്തുണ്ടായ സംഭവങ്ങള്‍ പരിശോധിക്കുമ്പോള്‍ കേരളീയര്‍ മ ബുദ്ധികളാണോ എന്ന സംശയമാണ് തനിക്ക് ഉണ്ടാകുന്നതെന്ന് ചരിത്രകാരനായ ഡോ.എം.ജി.എസ് നാരായണന്‍ പറയുന്നു. അറുപത് തികയുന്ന കേരളം എന്ന പൊതുസമ്മേളന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ അറുപതാം വാര്‍ഷികം ആഘോഷിച്ചപ്പോള്‍ എംടിയും ടി.പത്മനാഭനും എം. മുകുന്ദനുമാണ് മലയാളത്തെ മലയാളമാക്കിയതെന്ന് ആരൊക്കെയോ പറയുന്നത് കേട്ടു. അപ്പോള്‍ കവികളും വിജ്ഞാന സാഹിത്യകാരന്മാരുമോ? അവര്‍ ഭാഷയ്ക്കും സാഹിത്യത്തിനും ഒന്നും സംഭാവന ചെയ്തിട്ടില്ലേ? എന്നും അദ്ദേഹം ചോദിച്ചു.

ഇന്ന് കേരളത്തില്‍ വന്‍ പ്രചാരം നേടിയ സീരിയലുകളില്‍ നിറയുന്നതാണെങ്കില്‍ പലതരം കലഹമാണ്. ഇത്തരത്തില്‍ കേരളീയര്‍ മദ്ധബുദ്ധികളാണോ എന്ന തന്റെ സംശയം ബലപ്പെടുത്തുന്ന സംഭവങ്ങളാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ എല്ലാവരും അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. മലയാളം സര്‍വകലാശാല എന്തെങ്കിലും തീരുമാനമെടുക്കാന്‍ ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ അജന്‍ഡ നല്‍കില്ല. പിന്നെയെങ്ങനെയാണ് സമിതിയംഗങ്ങള്‍ അഭിപ്രായം പറയുക. മലയാളത്തിന്റെ മൂല്യം അതാണോയെന്ന് സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Post Your Comments

Related Articles


Back to top button