മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒ ചന്തുമേനോന്‍ രചിച്ച ഇന്ദുലേഖ അരങ്ങിലെത്തുന്നു. ഇതിന്‍റെ നൃത്ത -നാടകാവിഷ്കാരം തയ്യാറാക്കുന്നത് ചന്തുമേനോന്റെ ചെറുമകളുടെ മകള്‍ ചൈതന്യയാണ്. മോഹിനിയാട്ടവും കഥകളിയും ഒത്തുചേര്‍ന്നു പുതുമയോടെയാണ് ഇന്ദുലേഖ രംഗത്തെത്തുന്നത്.
ഓസ്ട്രേലിയയില്‍ ഡോക്ടറായ ചൈതന്യ കലാരംഗത്ത് സജീവമായിരുന്നു. സൂര്യാ കൃഷ്ണമൂര്‍ത്തിയുമായുള്ള പരിചയമാണ് ഇന്ദുലേഖയേ രംഗത്തെത്തിക്കാന്‍ ചൈതന്യയെ പ്രേരിപ്പിച്ചത്.
ഇന്ദുലേഖയുടെ അവതരണത്തിനായുള്ള സ്ക്രിപ്റ്റിംഗ് തുടങ്ങി കഴിഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ രംഗത്തെത്തിക്കുന്ന ഇന്ദുലേഖയുടെ പൂര്‍ണതയ്ക്കായി ഒരു വര്‍ഷത്തിലധികമായി ചൈതന്യ പ്രവര്‍ത്തിക്കുന്നു.
Post Your Comments