ഇന്ത്യ ഇന്ന് കറന്‍സി പിന്‍വലിച്ച നരേന്ദ്ര മോദി സര്‍ക്കാറിന്റെ ധീരമായ പ്രവര്‍ത്തികള്‍ക്ക് സാക്ഷ്യം വഹിച്ച് കഴിഞ്ഞു. നമ്മുടെ നോട്ടുകള്‍ ആരംഭിച്ചതിനെ കുറിച്ച് ചിന്തിച്ചു നോക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധയില്‍ വരും. ഇന്ത്യയുടെ ഒരു രൂപ നോട്ടിനു ഇന്ന് നൂറു വര്‍ഷം തികയുന്നു. 1917 നവംബര്‍ 30നാണ് ആദ്യത്തെ ഒരു രൂപ നോട്ട് ഇറങ്ങിയത്. ആദ്യ ഒരു രൂപ നോട്ടില്‍ ജോര്‍ജ് അഞ്ചാമന്‍ രാജാവിന്‍െറ പടമാണ് അച്ചടിച്ചിരുന്നത്. നോട്ടുകള്‍ അച്ചടിക്കുന്നതിനുള്ള അധികാരം ഇന്ത്യന്‍ റിസര്‍വ് ബാങ്കിന് 1935 ഏപ്രില്‍ ഒന്നിനാണ് ലഭിച്ചത്. ഇതിനുശേഷം പുറത്തിറങ്ങിയ ഒരു രൂപ നോട്ടില്‍ എട്ടു ഭാഷകള്‍ ഉള്‍പ്പെടുത്തിയിരുന്നു.
1940ല്‍ അച്ചടിച്ച നോട്ടില്‍ ജോര്‍ജ് ആറാമന്‍െറ ചിത്രമാണുണ്ടായിരുന്നത്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇറങ്ങിയ ഒരു രൂപ നോട്ടിന് വന്‍ വരവേല്‍പാണ് കിട്ടിയത്. നോട്ടുകളില്‍ ചില മാറ്റങ്ങള്‍ പിന്നീട് വാന്നു തുടങ്ങി. 1949ല്‍ അന്നത്തെ കേന്ദ്ര ധനമന്ത്രാലയ സെക്രട്ടറി കെ.ആര്‍.കെ. മേനോന്‍െറ കൈയൊപ്പോടെ ഇറങ്ങിയ നോട്ടില്‍ ബ്രിട്ടീഷ് രാജാക്കന്‍മാരുടെ പടങ്ങള്‍ ഒഴിവാക്കുകയും ആദ്യമായി അശോകസ്തംഭം ഉള്‍പ്പെടുത്തുകയും ചെയ്തു.. 1951ല്‍ ഹിന്ദിയില്‍ അച്ചടിച്ച ഒരു രൂപ നോട്ട് പുറത്തിറങ്ങി.
നോട്ടിന് പകരം നാണയം കൂടുതല്‍ കാലം വിനിമയം ചെയ്യാനാവുന്നതും കറന്‍സി നിര്‍മാണ ചെലവ് കൂടിയതും കാരണം 1994ല്‍ ഒരു രൂപ നോട്ടിന്‍െറ അച്ചടി നിര്‍ത്തലാക്കി.
മറ്റ് കറന്‍സികളില്‍നിന്ന് ഒരു രൂപ നോട്ടിന് ഉണ്ടായിരുന്ന പ്രത്യേകതകള്‍ ഇവയായിരുന്നു. I promise to pay the bearer a sum of xxx rupees എന്ന വാചകം ഒരു രൂപ നോട്ടിലുണ്ടായിരുന്നില്ല. അതുകൂടാതെ മറ്റു നോട്ടുകളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ഹിന്ദിയില്‍ ഭാരതീയ റിസര്‍വ് ബാങ്ക്) എന്നതിന് പകരം ഒരു രൂപ നോട്ടില്‍ ‘ഗവണ്‍മെന്‍റ് ഓഫ് ഇന്ത്യ’ എന്ന് ഇംഗ്ളീഷിലും ‘ഭാരത് സര്‍ക്കാര്‍’ എന്ന് ഹിന്ദിയിലുമാണ് അച്ചടിച്ചിരുന്നത്. ഒരു രൂപ നോട്ടില്‍ കേന്ദ്ര ധനമന്ത്രാലയ സെക്രട്ടറിയും മറ്റു കറന്‍സി നോട്ടുകളില്‍ ആര്‍.ബി.ഐ ഗവര്‍ണറുമാണ് ഒപ്പിടുക.
ഒരു രൂപ നോട്ടിന്റെ ചിത്രങ്ങള്‍
Post Your Comments