Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
literatureworldnewstopstories

ഇരുപതാം വര്‍ഷവും യു എ ഇ ദേശീയ ദിനത്തില്‍ ദേശ സ്നേഹം തുളുമ്പുന്ന പാട്ടുമായി ഒരു മലയാളി

ദുബൈ: കോഴിക്കോട് കല്ലാച്ചി സ്വദേശി ഗഫൂര്‍ ശാസ് ഇന്ന് പ്രവാസ ലോകത്തു ശ്രദ്ധേയനാകുകയാണ്. ഇരുപതാം വര്‍ഷവും യു.എ.ഇ ദേശീയ ദിനത്തിന് സംഗീത ഈരടി ഒരുക്കിയാണ് ഗഫൂര്‍ ശാസ് ശ്രദ്ധേയാനാകുന്നത്. യു.എ.ഇ ദേശീയ ദിനങ്ങളുടെ ഭാഗമായി ഇത്രയധികം വര്‍ഷമായി ഗാനങ്ങള്‍ ആലപിച്ച് വരുന്ന ഏക ഇന്ത്യക്കാരന്‍കൂടിയാണ് ഗഫൂര്‍. എല്ലാ വര്‍ഷം മലയാളവും അറബിയും കൂടിയിണക്കിയ ഗാനങ്ങളാണ് ഇതിനായ് ഗഫൂര്‍ ചിട്ടപ്പെടുത്താറ്. എന്നാല്‍ ഇത്തവണ പരമ്പരാഗതമായ രീതിയിലുള്ള തനത് അറബി ഭാഷയിലാണ് ഗാനം പാടിയിരിക്കുന്നത്. ഗഫൂറിന്‍റെ സ്നേഹപ്പാട്ടിന് വരികള്‍ എഴുതിയത് പ്രമുഖ അറബി കവി അബ്ദുല്ല ബിന്‍ സമ്മയാണ്.

അന്നം തരുന്ന നാടിന് നന്ദി പാടുന്ന ഈണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് ഗഫൂര്‍ തനിക്കു ഈ രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്.

1996ലാണ് ഗഫൂര്‍ ശാസ് ഈ രാജ്യത്തെക്കുറിച്ചുള്ള തന്‍െറ ആദ്യ ഗാനം ആലപിക്കുന്നത്. മലപ്പുറം ഗഫൂറിന്‍െറ സംഗീതത്തിലാണ് അന്ന് പാടിയത്. രാഷ്ട്രപിതാവ് ശൈഖ് സായിദിനെ കുറിച്ച് അബുദാബിയിലെ പിന്റ്റ്റെ റിക്കോര്‍ഡ് സ്റ്റുഡിയോയില്‍ പാടിയ ഗാനത്തിന് നല്ല പ്രതികരണമാണ് ലഭിച്ചത്. അതോടെ എല്ലാ വര്‍ഷവും ദേശിയ ദിനത്തിന് ഗഫൂര്‍ പ്രത്യേകം ഗാനങ്ങളൊരുക്കുന്നു. 2010 വരെ ഓഡിയോ സിഡിയിലാണ് ഗാനങ്ങള്‍ ഇറക്കിയിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയുടെ പ്രചാരം വര്‍ദ്ധിച്ചതോടെ ഗാനങ്ങള്‍ യു ടൂബ് മുതലായ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു തുടങ്ങി.

2011ല്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്തത കുലാന ഖലീഫ എന്ന് തുടങ്ങുന്ന ഗാനം സാമൂഹിക മാധ്യമങ്ങളില്‍ അക്കാലത്ത് ഏറെ നിറഞ്ഞുനിന്നിരുന്നു. യാ ….ഇമാറാത്ത്…. കുല്‍ അസിസ്ശാ…… പ്രിയപ്പെട്ട ഇമാറാത്ത്….നീ ഞങ്ങളുടെ പ്രീതിപാത്രം എന്ന് അര്‍ഥം വരുന്ന വരിയാണ് ഇത്തവണ പാടിയത്.

ഈ വരികള്‍ എഴുതിയ കവി അബ്ദുല്ല ബിന്‍ സമ്മാ ദുബൈ താമസകുടിയേറ്റ വകുപ്പിലെ ജീവനക്കാരനാണ്. ദുബൈ സ്വദേശിയായ ഇദ്ദേഹം യു.എ.ഇയിലെ അറിയപ്പെടുന്ന കവിയാണ്. ടീം അറേബ്യയുടെ ബാനറിലാണ് ഗാനം പുറത്തിറങ്ങിയത്. ദേശീയ തുളുമ്പുന്ന ദൃശ്യഭംഗിയോടെ പുറത്തിറങ്ങിയ ഈ ഗാനം ആസ്വദിക്കാം.

shortlink

Post Your Comments

Related Articles


Back to top button