മലപ്പുറം കെട്ടുകഥകളും ചരിത്രവും ഉറങ്ങുന്ന തനി വള്ളുവനാടൻ മണ്ണിന്റെ ഭാഗമാണ്..മലപ്പുറം ജില്ലയിലെ മനോഹരമായ നിള നദിയുടെ തീരത്ത് ഒരു ചെറിയ ഗ്രാമം ഉണ്ട്..ഒത്തിരി ചരിത്രാവശേഷിപുകൾ മനുഷ്യകാല്പ്പാടുകൾ കൊണ്ട് അധികമൊന്നും വെട്ടി തളിക്കപ്പെടാതെ നീണ്ട നിദ്രയിൽ ആണ്ടു കിടപ്പുണ്ട് അവിടെ.അതാണ് “തിരുനാവായ”..ഒരികാലത്ത് കൊചി രാജാക്കന്മാരുടെ തലസ്ഥാന നഗരിയയിരുന്ന ഇവിടം പിന്നീട് കോഴിക്കോട് സാമൂതിരിമാർ പിടിചടക്കി.മാമാങ്കം പണ്ട് കാലത്തെ ഒരു വാണിജ്യമഹോൽസവമായിരുന്നു…പന്ത്രണ്ട് കൊല്ലത്തിൽ ഒരിക്കൽ മാത്രം എരുപത്തെട്ട് നാൽ നീളുന്ന ആ ഉൽസവം അരങ്ങെറിയിരുന്നത് നിളയുടെ തീരത്ത് നാവാമുകുന്ദന്റെ തിരുമുറ്റത്തായിരുന്നു.സാമൂതിരി രാജാവ് തന്റെ കൈയൂക്കും ആൾബലവും കൊണ്ട് തിരുനാവായ പിടിചടക്കിയ നാൾ മുതൽ അദ്ദെഹം മാമാങ്കം എന്ന ഉൽസവതിന്റെ രക്ഷാപുരുഷനായി സ്വയം പ്രഖ്യാപിതനായി.മാമാങ്കം എന്ന ഉൽസവത്തിലൂടെ തന്റെ മേല്കൊയ്മ മറ്റ് രാജാക്കന്മാർക്കിടയിൽ നേടി എടുക്കുക എന്ന ഉദ്ദേശമാണ് സാമൂതിരിക്കു ഉണ്ടായിരുന്നത്..എന്നാൽ വള്ളുവനാട്ട് രാജാവ് ഈ മേല്കൊയ്മ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. സാമൂതിരി രാജാവിനെ കൊല്ലാൻ അദ്ദെഹം ഒരു കുട്ടം ചാവേറുകളെ അയച്ചിരുന്നു..വള്ളുവകോനാതിരിക്കുവേണ്ടി മരണം വരിക്കാൻ തയ്യാറായി നിലകൊള്ളുന്ന പതിനെട്ട് കുടുംബങ്ങളിൽ നിന്നുള്ളവരാണ് ചാവേറുകൾ.നിലപാട് തറയിൽ തന്റെ പടയാളികളുടെ സംരക്ഷണ വലയത്തിനുള്ളിൽ ഇരുന്നു സാമൂതിരി മാമാങ്കം കാണുന്ന ചിത്രം നിലപാട് തറ കണ്ടപ്പോൾ ഞാൻ ഉള്ളിൽ വരക്കാൻ ശ്രമിചു പോയി..മരണം വരെ പൊരുതാൻ വിധിക്കപ്പെട്ടവരായിരുന്നു ഈ ചാവേറുകൾ.മരിച്ചു വീഴുന്ന ചാവേറുകളുടെ മൃതശരീരങ്ങൾ കൂട്ടതോടെ “മണിക്കിണർ‘ എന്ന് പറയപ്പെടുന്ന ഒരു കിണറ്റിൽ തള്ളുകയും,ആനയെ കൊണ്ട് ചവിട്ടി നിറക്കുകയുമായിരുന്നു ചെയ്തിരുന്നതത്രെ!! സാമാന്യം വലിപ്പവും ആഴവുമുള്ള ആ കിണറ്റിൽ തള്ളിയിരുന്ന മൃതദേഹങ്ങൾ ആനയെ കോണ്ട് ചവിട്ടി നിറക്കണമെങ്കിൽ എത്രത്തോളം ചാവേറുകൾ ജീവത്യാഗം ചെയ്ത്കാണും എന്നോർത്തപോൾ ശരിക്കും വിഷമം തോന്നി.ആർക്കോ എന്തിനൊക്കെയോ വേണ്ടി പൊരുതി ഒടുവിൽ ജലത്തിൽ അഴുകി ദ്രവിച് ചരിത്രത്തിന്റെ ഒന്നിനും കൊള്ളാത്ത ശെഷിപ്പുകളായ കുറെ ഹതഭാഗ്യർ..!!എല്ലാ യുദ്ധങ്ങളുടെയും അനന്തരഫലങ്ങൾ ഇതൊക്കെ തന്നെ അല്ലെ..സ്കൂൾ കുട്ടികൾ ശപിച്ചു കൊണ്ട് പഠിക്കൂന്ന കൂറേ അർത്ഥമില്ലാത്ത അക്ഷരക്കൂട്ടങ്ങളല്ലെ ഈ ചരിത്രയുദ്ധങ്ങൾ..?.എ ഡി 135 തുടങ്ങിയ മാമാങ്കതിന് ഒടുവിൽ തിരശ്ശില വീണത് എ ഡി1765 ൽ ആണ്.മൈസൂർ ഭരണാധികാരിയായ ഹൈദ്രാലി,സാമൂതിരിയെ പരാജയപ്പെടുത്തിയതോടെ രക്തചൊരിചിലിന്റെയും അധികാരകാഹളങ്ങളുടേയും ശംഖൊലി മുഴക്കി നടമാടിയ മാമാങ്കം എന്നെന്നേക്കുമായി അവസാനിക്കപ്പെട്ടു എന്ന് ചരിത്രം പറയുന്നു..ഇതിനൊക്കെ തെളിവൂകളായി മണിക്കിണറും നിലപാടു തറയും മരുന്നറയുമൊക്കെ ഇന്നും തിരുനാവായയിൽ പല ഇടത്തായി ചിതറി തെരിച് ശബ്ദമുണ്ടാക്കതെ ഉറങ്ങി കിടക്കുന്നു..മാമാങ്കത്തിന്റെ ഒരേ ഒരു ദ്രിക്സാക്ഷി ആയി ഇന്നും ഒരാൾ മാത്രം ഉണ്ട്..നിളയുടെ ഓരത്ത് നാവാമുകന്ദന്റെ മുറ്റത്തെ ഒരു പഴയ അപ്പുപ്പൻ ആല്മരം..എല്ലാം കണ്ടും കേട്ടും ഒന്നും പറഞ്ഞുതരാനാകാതെ പരിഹസിച്ച് കൊണ്ട് അപ്പുപ്പന്റെ തളിരിലകൾ ഇപ്പൊഴും നിളയുടെ കാറ്റിൽ ശാന്തമായി ഇളകി ആടുന്നു…ആ പാട്ട് പിന്നെയും മൂളാൻ തോന്നുന്നു..“.മാമാങ്കം പലകുറികൊണ്ടാടി നിളയുടെ തീരങ്ങൾ നാവായി..”
1 minute read
Post Your Comments