literatureworldnewsstudytopstories

അമൂല്‍ പെണ്‍കുട്ടിക്ക് 50- ആം പിറന്നാള്‍

 

ഒരു പെണ്‍കുട്ടിക്ക് എങ്ങനെ 50 വയസ്സ് ആകുമെന്ന് ചിന്തിക്കുകയായിരിക്കും അല്ലെ?. ഇത് ഒരു പെണ്‍കുട്ടി മാത്രമാ….. ഉയര്‍ത്തികെട്ടിയ പോണി ടെയില്‍ നീല മുടിയും പുള്ളിയുള്ള ഉടുപ്പും ഇട്ട ഇവള്‍ എല്ലാ അമൂല്‍ ഉല്‍പ്പന്നങ്ങളിലും കാണാം. അമൂല്‍ ഉല്പന്നങ്ങളുടെ ഭാഗ്യ ചിഹ്നമായ അമൂല്‍ പെണ്‍കുട്ടി നമ്മുടെ അടുത്തു എത്തിയിട്ട് അമ്പതു വര്‍ഷങ്ങള്‍. 1966-ലാണ് ഈ കാര്‍ട്ടൂണ്‍ ആദ്യമായി ആവതരിക്കപ്പെടുന്നത്. സില്‍വസ്റ്റാര്‍ ഡകൂണയുടെ ആശയപ്രകാരം യൂസ്റ്റേസ് ഫെര്ണാണ്ടസ് എന്ന ആര്‍ട്ട്‌ ഡയരക്ടര്‍ ആണ് അമൂല്‍ ഗേളിനെ നിര്‍മ്മിച്ചത്.

ഇന്ത്യയിലെ ഒരു ക്ഷീരോ‌‌ൽ‌പാദക സഹകരണസംഘ പ്രസ്ഥാനമാണ്‌ അമൂൽ (AMUL-Anand Milk Union Limited).1946 ൽ സ്ഥാപിച്ച ഈ പ്രസ്ഥാനത്തിന്റെ ഉന്നതാധികാര സഹകരണ സംഘടനയായ ഗുജറാത്ത് കോപറേറ്റീവ് മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (GCMMF) ഗുജറാത്തിലെ 2.6 മില്ല്യൻ വരുന്ന ക്ഷീരോൽ‌പാദകരുടെ കൂട്ടുസം‌രംഭമാണ്‌ ‌.ഈ സംഘടനയുടെ വ്യാപാരനാമമാണ്‌ വാസ്തവത്തിൽ അമൂൽ. ഗുജറാത്തിലെ ആനന്ദിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം ദീർഘകാലമായി നേട്ടമുണ്ടാകുന്ന ഒരു സഹകരണ പ്രസ്ഥാനത്തിന്റെ വിജയഗാഥക്കുദാഹരണമാണ്‌. അമൂലിന്റെ വിജയ ശില്പി GCMMF ന്റെ മുൻ അധ്യക്ഷൻ വർഗീസ് കുര്യനാണ്‌ .

1967 ലാണ്‌ അമൂൽ അതിന്റെ മാസ്‌കോട്ട് ആയി അമൂൽ ബേബിയെ തിരഞ്ഞെടുക്കുന്നത്. പരസ്യ ബോർഡുകളിലും ഉല്പന്നങ്ങളുടെ പൊതികൾക്ക് പുറത്തും അമൂൽ ബേബി (പോൾക്ക കുത്തുകളുള്ള ഉടുപ്പു ധരിച്ച ഒരു തടിച്ചു കൊഴുത്ത പെൺകുട്ടിയുടെ ചിത്രം) ചിത്രീകരിക്കപ്പെട്ടു.അതിന്റെ ടാഗ് ലൈൻ “അട്ടേർലി ബട്ടർലി ഡെലീഷ്യസ് അമൂൽ” എന്നതായിരുന്നു. നിലവിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട് അമുൽ .

shortlink

Post Your Comments

Related Articles


Back to top button