പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്ന സുരേന്ദ്രന് നീലേശ്വരത്തിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരം പ്രമോദ് രാമന്. മനോരമ ന്യൂസ് കോ-കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ ആണ് പ്രമോദ് രാമന്.
വാര്‍ത്താ അവതരണത്തിലെ തനതു ശൈലിയാണ് പ്രമോദ് രാമനെ അവാര്‍ഡിന് പരിഗണിക്കാന്‍ കാരണമെന്ന് അവാര്‍ഡ് നിര്‍ണ്ണയ കമ്മറ്റി അറിയിച്ചു പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബര്‍ മൂന്നിന് നീലേശ്വരത്തു നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമര്‍പ്പിക്കും. ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍ ചെയര്‍മാനായ സമിതിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.
Post Your Comments