മോഹന്‍ലാല്‍ കേന്ദ്ര സര്‍ക്കാറിന്റെ 500, 1000 രൂപ നോട്ടുകള്‍ അസാധു ആക്കിയ നടപടി പ്രകീര്‍ത്തിച്ചുകൊണ്ടുള്ള സത്യത്തിന്റെ ഇന്ത്യക്ക് വേണ്ടി ഒരു ബിഗ് സല്യൂട്ട് എന്ന തലക്കെട്ടില്‍ ബ്ലോഗ് എഴുതിയതുമുതല്‍ വിമര്‍ശനങ്ങളുടെ പെരുമഴയാണ് കേള്‍ക്കേണ്ടി വരുന്നത്. സാഹിത്യ സംസ്കാരിക രംഗത്തുള്ളവര്‍ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് എത്തിയിട്ടുണ്ട്. സാഹ്ത്യകാരന്‍ എന്‍ എസ് മാധവന്‍ തന്റെ ട്വിറ്ററിലൂടെ ആന്റണി പെരുമ്പാവൂരിനെയും മോഹന്‍ ലാലിനെയും വിമര്‍ശിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നു.
‘ആന്റണി പെരുമ്പാവൂര്‍ രാജിവയ്ക്കുക’ എന്നതായിരുന്നു എന്‍ എസ് മാധവന്റെ ആദ്യ ട്വീറ്റ്. ഡ്രൈവറില്‍ നിന്നു 100 കോടി ക്ലബ്- ആന്റണി പെരുമ്പാവൂരിന്റെ ജീവചരിത്രം ഐ ഐ എമ്മുകളില്‍ പാഠപുസ്തകമാക്കുക’ എന്നതായിരുന്നു അടുത്ത ട്വീറ്റ്.
മദ്യഷോപ്പിലും സിനിമാശാലകളിലും ആരാധനാലയങ്ങള്‍ക്കും മുന്നിലും വരിനില്‍ക്കുന്നവര്‍ ഒരു നല്ല കാര്യത്തിനുവേണ്ടി അല്‍പസമയം വരിനില്‍ക്കുന്നതില്‍ കുഴപ്പമില്ലെന്നായിരുന്നു മോഹന്‍ലാലിന്റെ ബ്ലോഗ്. ഇതിനെതിരെ പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്
Post Your Comments