ബാര്‍ട്ടര്‍ സമ്പ്രദായം ഓര്‍മ്മയുണ്ടോ? സാധങ്ങള്‍ക്ക് പകരം സാധനങ്ങള്‍ നല്‍കുന്ന രീതി. എന്തുരസമാണല്ലേ! പണത്തിന്‍റെ കണക്കുകള്‍ ഇല്ല, ചില്ലറയ്ക്ക് വേണ്ടി ഓടി നടക്കണ്ട. ഇന്നും ഇതേ സമ്പ്രദായം നില നില്‍ക്കുന്നുണ്ടയിരുന്നെങ്കില്‍ ഇപ്പോഴത്തെ 500, 1000 നോട്ടുകളുടെ റദ്ധാക്കലൊന്നും ഒരു പ്രശ്നമേ ആകുമായിരുന്നില്ല. എന്നാല്‍, ഇപ്പോഴും ഈ രീതി നടപ്പാക്കുന്ന ഒരു സ്ഥലമുണ്ട് കേട്ടോ.
ഡല്‍ഹിയിലെ നോര്‍ത്ത് ക്യാമ്പസിലെ എക്സ്ചേഞ്ച് ഓവര്‍ കോഫി എന്ന ചെറിയ കടയാണ് ഈ എക്‌സ്‌ചെഞ്ച് രീതിയുമായി ഉപഭോക്താക്കളെ ആകർഷിക്കുന്നത്. XCO എന്നാണ് ഈ കടകള്‍ പൊതുവെ അറിയപ്പെടുന്നത്. നഗരത്തിലെ പുസ്തകപ്രേമികള്‍ക്കും ഭക്ഷണപ്രേമികള്‍ക്കും ഇവിടെ വന്ന് പുസ്തകം കൈമാറി ഭക്ഷണം കഴിക്കാം. കോഫിയും ബര്‍ഗറും ഷാര്‍ജയുമൊക്കെയാണ് ഇവിടുത്തെ പ്രധാന വിഭവങ്ങള്‍. നഗരത്ത്തിലെത്തുന്നവര്‍ക്ക് അതുകൊണ്ട് തന്നെ വിശപ്പിനു മുന്നില്‍ പണം ഒരു പ്രശ്നമാകുകയില്ല. കയ്യിലുള്ള പുസ്തകം കൊടുത്ത് വയറു നിറയെ ഇഷ്ടമുള്ളവ വാങ്ങി കഴിക്കാം. കൊടുക്കുന്ന പുസ്തകം വായന ഇഷ്ടപ്പെടുന്നവർക്ക് വാങ്ങാം. അതായത് വായിക്കാനിഷ്ടമുള്ളയാള്‍ ആ ഭക്ഷണത്തിന്റെ ബില്ലടയ്ക്കും. അതോടെ പുസ്തകം ബില്ലടച്ച വ്യക്തിക്ക് സ്വന്തം. പുസ്തകങ്ങൾ വാടകയ്ക്കും കൊടുക്കുന്നുണ്ട്. ചെറിയ തുക കൊടുത്ത വാങ്ങിയ പുസ്തകം വായനക്ക് ശേഷം തിരിച്ചേൽപ്പിക്കുന്നവരുമുണ്ട്. ഏറെ പുസ്തകങ്ങൾ വായിക്കുന്ന സ്വഭാവം തനിക്കുള്ളതിനാലാണ് താൻ ഈ ആശയത്തിൽ കട നടത്തുന്നത് എന്ന് ഉടമ പറയുന്നു.
സ്ഥലത്തെ പ്രധാന കോളേജുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നുമായി നിരവധിപ്പേർ ഇപ്പോൾ XCO യെ അറിഞ്ഞുവരുന്നുണ്ട്.
Post Your Comments