literatureworldnewstopstories

മോഹന്‍ലാലിനെതിരെ പരോക്ഷ വിമര്‍ശനവുമായി ശാരദക്കുട്ടി

 

കേന്ദ്ര സര്‍ക്കാറിന്റെ 500, 1000 രൂപ നോട്ടുകള്‍ അസാധു ആക്കിയ നടപടി പ്രകീര്‍ത്തിച്ചുകൊണ്ടുള്ള ബ്ലോഗ്‌ എഴുതിയതുമുതല്‍ വിമര്‍ശനങ്ങളുടെ പെരുമഴയാണ് മോഹന്‍ലാലിന് കേള്‍ക്കേണ്ടി വരുന്നത്. ഇപ്പോള്‍ സാഹിത്യനിരൂപണ രംഗത്ത് ശ്രദ്ധേയയായ എഴുത്തുകാരിയും അധ്യാപികയുമായ ശാരദക്കുട്ടി രംഗത്തെത്തിയിരിക്കുന്നു. മോഹന്‍ലാലിനെതിരെ പരോക്ഷ വിമര്‍ശനമാണ് ശാരദക്കുട്ടി കുറിപ്പിലൂടെ നടത്തുന്നത്.

ശാരദക്കുട്ടിയുടെ കുറിപ്പ് വായിക്കാം:
“തന്നോട് ക്ഷുഭിതനായ കേശവദേവിനോട് “ഞങ്ങള്‍ പിന്മാറേണ്ട കാലമായോ” എന്ന് ഒരിക്കല്‍ മഹാകവി വള്ളത്തോള്‍ വിനയത്തോടെ ചോദിച്ചു. ദേവ് പറഞ്ഞ മറുപടി, “ക്ഷമിക്കണം, നിങ്ങള്‍ പിന്മാറണം എന്നില്ല. പക്ഷേ, ഞങ്ങള്‍ നിങ്ങളെ ചവിട്ടി കടന്നു പോകും” എന്നാണ്. പ്രിയപ്പെട്ടതായിരുന്ന മോഹന്‍ലാല്‍, അതാണ് കാലം. അതാണ് ലോകം….ക്യൂ നിന്നും കടം വാങ്ങിയും നിങ്ങളെ വളര്‍ത്തിയവര്‍ തന്നെ നിങ്ങളുടെ തലയില്‍ ചവിട്ടി കടന്നു പോകും. അതുകൊണ്ട് കുനിഞ്ഞു നില്‍ക്കുന്ന ശിരസ്സുകളുടെ മേല്‍ കാല്‍ പൊക്കുന്ന ആ രഞ്ജിത്ത്-ഷാജി കൈലാസ് താണ്ഡവം ഒന്നും ഇനി എടുക്കല്ലേ; ഗ്യാപ് ഉള്ളിടത്തെല്ലാം വെയ്ക്കുന്ന ആ ശൈലി ആസ്വദിക്കാവുന്ന അവസ്ഥയിലല്ല ജീവിതത്തോടു യുദ്ധം ചെയ്യുന്ന പാവം മനുഷ്യര്‍.”

 

shortlink

Post Your Comments

Related Articles


Back to top button