Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
indepthliteratureworld

മാമ്പഴം കൊണ്ട്‌ കണ്ണ്‌ നനയിച്ച കവി

 കതിര്‍ക്കനമുള്ള കവിതക്കറ്റകള്‍ മലയാളത്തിന്റെ തിരുമുറ്റത്തുകൊയ്‌തുകൂട്ടിയ മലയാളിയുടെ പ്രിയ ശ്രീ. കവി വൈലോപ്പിള്ളി ശ്രീധരമേനോന്‍. ജീവിക്കാനായി അധ്യാപകവൃത്തിയിലേര്‍പ്പെട്ടെങ്കിലും മനസ്സുകൊണ്ടു കര്‍ഷകനായിരുന്ന ഈ ഗ്രാമീണ കവി ആര്‍ക്കും വഴങ്ങാതെ ജീവിച്ചു.

ആധുനിക കാലത്തെ ജീവിത സംഘര്‍ഷങ്ങള്‍%e0%b4%b5%e0%b4%af%e0%b4%b2%e0%b5%8b%e0%b4%aa%e0%b4%bf%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf  അദ്ദേഹത്തിന്റെ കവിതകളില്‍ പ്രതിഫലിക്കുന്നു.ജീവിതത്തിന്റെയും മനുഷ്യപുരോഗതിയുടെയും സങ്കീര്‍ത്തകനായിരുന്ന വൈലോപ്പിള്ളിയുടെ കവിതകളില്‍ കേരളീയാനുഭവങ്ങളുടെ ആഴവും സങ്കീര്‍ണതയും ശാസ്‌ത്രബോധവും യുക്തിവിചാരവും പുരോഗമനപരതയും കടന്നുവരുന്നു.

സ്വന്തം പ്രശ്‌നങ്ങളും വേദനകളും ഉള്ളിലൊതുക്കി ശരിയെന്നു തോന്നുന്നവയ്‌ക്കു വേണ്ടി നിലകൊള്ളാന്‍ ആര്‍ജവം കാട്ടിയ വ്യക്തിത്വമായിരുന്നു കവിയുടേത്‌. “പറഞ്ഞു പോകരിതു മറ്റൊന്നിന്റെ പകര്‍പ്പാണെന്നു മാത്രം” എന്നെഴുതിയ ഇടശ്ശേരിയുടെ നിലപാടു തന്നെയാണ്‌, “പുഞ്ചിരി! ഹാ കുലീനമാം കള്ളം, നെഞ്ചു കീറി ഞാന്‍ നേരിനെക്കാട്ടാം” എന്ന വൈലോപ്പിള്ളിയുടെ പ്രഖ്യാപനത്തിലും നിഴലിക്കുന്നത്‌.
മാമ്പഴമെന്ന കൊച്ചുകവിതയിലൂടെ മലയാളികളുടെ മുഴുവന്‍ കണ്ണുനനയിച്ച കവിയാണു വൈലോപ്പള്ളി. ഔചിത്യമില്ലാത്ത ഒരു വാക്കുപോലുമില്ല അദ്ദേഹത്തിന്റെ `കാച്ചിക്കുറുക്കിയ’ കവിതയില്‍.  സൗന്ദര്യത്തികവാര്‍ന്ന ഓരോ വരിയും ലക്ഷ്യവേദിയായ ശരം പോലെ അനുവാചക ഹൃദയങ്ങളില്‍ ആഞ്ഞുതറയ്‌ക്കുന്നവയാണ്. ജീവിതത്തിന്റെ പൊള്ളയായ കെട്ടുകാഴ്‌ചകളില്‍ ഭ്രമിക്കാത്ത കവിയുടെ ജീവിത ശൈലി വളരെ ലളിതമായിരുന്നു. വസ്ത്ര ശൈലി പോലും അങ്ങനെ ആയിരുന്നു. ഒറ്റ മുണ്ടും പരുക്കന്‍ കുപ്പായവും കൊണ്ടു തൃപ്‌തിപ്പെടുന്നയാള്‍.

എന്നാല്‍ സ്വപ്രയത്നം കൊണ്ട് ജീവിത വിജയങ്ങളും സ്ഥാനമാനങ്ങളും വേണ്ടത്ര നേടി. പത്തുവര്‍ഷത്തിലധികം സമസ്‌ത കേരള സാഹിത്യ പരിഷത്ത്‌ അധ്യക്ഷനായിരുന്നു അദ്ദേഹം. ദേശീയ കവി സമ്മേളനങ്ങളില്‍%e0%b4%b5%e0%b5%88 കേരളത്തെ പ്രതിനിധീകരിച്ചു പലതവണ പങ്കെടുത്തു.
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആദ്യത്തെ അധ്യക്ഷനായിരുന്ന അദ്ദേഹത്തിനു 1981ല്‍ കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്‌ടാംഗത്വം ലഭിച്ചു. കന്നിക്കൊയ്‌ത്ത്‌, ശ്രീരേഖ, ഓണപ്പാട്ടുകള്‍, മകരക്കൊയ്‌ത്ത്‌, കുടിയൊഴിക്കല്‍….. കവി കൈരളിക്കു സമ്മാനിച്ച അമൂല്യരത്‌നങ്ങള്‍ കുറച്ചൊന്നുമല്ല. ഒടുവില്‍ ആത്മകഥയായ കാവ്യലോകസ്‌മരണകളും.
1911 മെയ്‌ 11ന്‌ ആരംഭിച്ച കവിയുടെ ജീവിതയാത്ര 1985 ഡിസംബര്‍ 22ന്‌ അവസാനിച്ചു. സച്ചിദാനന്ദന്റെ അന്ത്യപ്രണാമം നമുക്ക്‌ ഓര്‍മിക്കാം.

“പെരുമാളിവന്‍, നേരാം വാക്കിനും വടക്കിനും

ഇവനു പ്രിയമേറ്റം  കലികാലത്തില്‍ തോറ്റം.”.

 

shortlink

Post Your Comments

Related Articles


Back to top button