സെല്‍ഫ് സെന്റേഡ് ആണ് ഇന്നത്തെ തലമുറയെന്ന നിരീക്ഷണം പങ്കു വയ്ക്കുകയാണ് മമ്മൂട്ടി. തന്റെ ഓര്‍മ്മ കുറിപ്പിലാണ് ഈ നിരീക്ഷണം അദ്ദേഹം നടത്തുന്നത്. അദ്ദേഹത്തിന്‍റെ ഓര്‍മ്മ കുറിപ്പുകള്‍ അടങ്ങിയ പുസ്തകത്തിന്‍റെ പേരാണ് മഞ്ഞ കണ്ണട.
ഞാനൊരു കണ്ണട വച്ചിരിക്കുന്നു. എന്റെ അബദ്ധസുബദ്ധ ധാരണകളുടെ മഞ്ഞനിറമാണാ കണ്ണടയ്ക് എന്നാണ് അദ്ദേഹം പറയുന്നത്.
കാഴ്ച ഒന്ന്, കാഴ്ച രണ്ട് എന്നിങ്ങനെ മമ്മൂട്ടി തന്റെ കാഴ്ചപ്പാടുകളും സിനിമാ ഓര്‍മ്മകളും ജീവിതവും ചുറ്റുപാടുകളും ചിന്തകളുമൊക്കെ പങ്കുവയ്ക്കുന്ന ഈ പുസ്തകത്തില്‍ പതിനാറ് ഭാഗങ്ങളുണ്ട്.
നമ്മള്‍ നന്നുടെ കാര്യം മാത്രമാണ് ചിന്തിക്കുന്നത്. സെല്‍ഫ് സെന്റേഡ് ആവുന്ന നമ്മള്‍ എല്ലാവരും പൗരാവകാശത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. പൗരന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് എന്തുകൊണ്ട് ആരും സംസാരിക്കുന്നില്ല എന്ന് താരം ചോദിക്കുന്നു. ഇങ്ങനെ ജീവിച്ചാല്‍ വരും തലമുറ അന്ധരായി മാറുമെന്നുമുള്ള തന്റെ ആകുലതകളും ഈ പുസ്തകത്തില്‍ അദ്ദേഹം പങ്കു വയ്ക്കുന്നു.
കഥാകൃത്തും തിരക്കഥാകൃത്തുമായ ഉണ്ണി ആര്‍, കമല്‍ റാം സജീവ് എന്നിവരുടെ സഹായത്തോടെ തയ്യാറാക്കിയ മഞ്ഞക്കണ്ണട ഡി സി ബുക്‌സ് മുദ്രണമായ ലിറ്റ്മസ് ഇംപ്രിന്റാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Post Your Comments