indepthliteratureworldnewstopstories

രാജീവ്‌ ഗാന്ധി വധ കേസ് പ്രതി നളിനി ആത്മകഥ എഴുതുന്നു

 

 

തന്‍റെ അച്ഛനെ കൊന്നത് എന്തിനാ? പ്രിയങ്കാ ഗാന്ധിയുടെ ഈ ചോദ്യത്തിനുത്തരം ഒരു ആത്മകഥ. മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധി വധ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ എഴുതുന്ന തന്റെ ആത്മകഥയിലാണ് പ്രിയങ്കാ ഗാന്ധി 2008ല്‍ മാര്‍ച്ചില്‍ 19 ന് നളിനിയെ കാണാന്‍ വന്നപ്പോള്‍ ചോദിച്ച ഈ ചോദ്യം ഉള്ളത്. താന്‍ സാഹചര്യങ്ങളുടെ തടവുകാരി എന്ന് നളിനി പ്രിയങ്കയോട് പറഞ്ഞു.

ജയിലിലെ 25 വര്‍ഷ അനുഭവങ്ങള്‍ ചേര്‍ത്ത് തമിഴില്‍ എഴുതിയ ആത്മകഥ നവംബര്‍ 24ന് പുറത്തിറങ്ങും. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ശിക്ഷ അനുഭവിച്ച വനിത തടവുകരിയാണ്‌ നളിനി. 1991 മേയ് 21നാണു രാജീവ്‌ ഗാന്ധി എല്‍ ടി ടി പ്രവര്‍ത്തകര്‍ വധിച്ചത്. ജയിലില്‍ എത്തിയ നളിനി 2 മാസം ഗര്‍ഭിണി ആയിരുന്നു. കുട്ടിക്കാലം, മുരുകാനുമായുള്ള പ്രണയം, കേസില്‍ പ്രതിയായ സാഹചര്യം, ജയിലിലെ പ്രസവം, പീഡനം, തടവ് ജീവിതം തുടങ്ങിയവയാണ് 500 പേജുള്ള ആത്മകഥയില്‍ പറയുന്നത് . തനിക്കും ഭര്‍ത്താവിനും ഈ കേസുമായി ബന്ധമില്ല എന്ന നിലപാടാണ് നളിനി ആത്മകഥയില്‍ എടുക്കുന്നത്. താന്‍ സാഹചര്യങ്ങളുടെ തവുകാരി മാത്രമാണ്. .തന്‍റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധിയാണ് പേരിട്ടതുമെല്ലാം ഇതില്‍ നളിനി വിവരിക്കുന്നു. 2008ല്‍ മാര്‍ച്ച് 19 പ്രിയങ്കാ ഗാന്ധിയുമായി നടത്തിയ കൂടി കാഴ്ച യോടെ ആത്മകഥ പൂര്‍ണമാകുന്നു.

shortlink

Post Your Comments

Related Articles


Back to top button