കമ്പോളവത്ക്കരണത്തിന്റെ മറവില്‍ ഉണ്ടാകുന്ന പ്രകൃതി ചൂഷണത്തിനെതിരെ നിലയ്ക്കാതെ ചിലയ്ക്കുന്ന ചുവന്ന തത്തയുമായി എത്തുന്നത് നവരംഗ് തീയറ്റര്‍ ഗ്രൂപ്പിലെ കുട്ടികളാണ് . നവരംഗ് തീയറ്റരിന്റെ ഈ ചെറു നാടകം ദേശീയ വേദികളില്‍ മലയാള സാന്നിധ്യം അറിയിക്കും.
ഡല്‍ഹി നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രമയില്‍ ‘ജസ്‌നേബച്പന്‍’ എന്ന നാടകോല്‍സവത്തിലടക്കം നാല് ദേശീയ വേദികളിലാണ് ചുവന്ന തത്ത എന്ന നാടകത്തിന്‍റെ അവതരണം. തെലുങ്കാന സര്‍ക്കാര്‍ ഹൈദ്രാബാദില്‍ ഒരുക്കുന്ന കുട്ടികളുടെ ദേശീയ നാടകോല്‍സവത്തിലും ചുവന്ന തത്ത അവതരിപ്പിക്കപെടും. ബംഗാള്‍ സര്‍ക്കാരിന്റെ ശിശു കിഷോര്‍ അക്കാദമി കൊല്‍ക്കത്തിയില്‍ സംഘടിപ്പിക്കുന്ന നാടകോല്‍സവത്തില്‍ ജനുവരി 27നും നാടകം അവതരിപ്പിക്കുന്നുണ്ട്.
Post Your Comments