Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
literatureworldnewstopstories

തത്വമസി സമര്‍പ്പിച്ചു മലയിറക്കം

 

മേല്‍ശാന്തി പദവി മാറുന്ന ഇ എസ് ശങ്കരന്‍ നമ്പൂതിരി തന്റെ മലയിറക്കത്തെ പ്രത്യേകതയുള്ളതാക്കി മാറ്റുന്നു. ശബരിമല സന്നിധാനത്തെ ഒരുവര്‍ഷത്തെ നിയോഗത്തിന് ഒടുവില്‍ മേല്‍ശാന്തിയായിരുന്ന ഇ എസ് ശങ്കരന്‍ നമ്പൂതിരി മലയിറങ്ങിയത് പുസ്തക രചന പൂര്‍ത്തിയാക്കിയാണ്. തത്വമസി എന്നു പേരിലുള്ള പുസ്തകത്തില്‍ ശബരിമലയുടെ ചരിത്രവും ആചാരങ്ങളുമെല്ലാം വിവരിക്കുന്നു.

മകരവിളക്ക് കഴിഞ്ഞ് അടുത്ത മാസപൂജക്ക് ഉള്ള കാത്തിരിപ്പിനിടയിലാണ് പുസ്തകരചന എന്ന ആശയം ശബരിമല മേല്‍ശാന്തിയായിരുന്ന ഇ എസ് ശങ്കരന്‍ നമ്പൂതിരിയുടെ മനസ്സില്‍ കടന്നുകൂടിയത്. വിവിധ സ്ഥലങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് കൊണ്ട് ശബരിമലയുടെ ചരിത്രവും ആചാരവും എല്ലാം അടങ്ങിയ പുസ്തകമായാണ് തത്വമസി പൂര്‍ത്തിയാക്കിയിരിക്കുന്നത്‌. ശബരിമലയിലെ പ്രധാന ആചാരങ്ങള്‍, പൂജകള്‍, തന്ത്രിമാരുടെ കുടുബം വിശേഷ ദിവസങ്ങള്‍ അയ്യപ്പചരിതവുമായി ബന്ധപ്പെട്ട വിവിധ ക്ഷേത്രങ്ങള്‍, പന്തളം കൊട്ടാരം എന്നിവയുമായി ബന്ധപ്പെട്ട കഥകളും ഉള്‍പ്പടുത്തിയിട്ടുള്ള പുസ്തകത്തിനു 228 പേജുകളുണ്ട്.

തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് പൂര്‍ത്തിയാക്കിയതെന്ന് ശങ്കരന്‍ നമ്പൂതിരി പറയുന്നു. മേല്‍ശാന്തിയായിരിക്കെ ശബരിമലയില്‍ തനിക്കുണ്ടായ അനുഭവങ്ങളും തത്വമസിയിലൂടെ പറയുന്നുണ്ട്. ഭാഷയുടെ അതിര്‍വരമ്പുകള്‍ക്ക് അപ്പുറം ശബരിമലയുടെ ഐതിഹ്യം എത്തിക്കുക എന്ന ലക്ഷ്യത്തില്‍ പുസ്തകം ഇംഗ്ലിഷ് ഭാഷയിലാണ് പുറത്ത് ഇറക്കിയിരിക്കുന്നത്.

shortlink

Post Your Comments

Related Articles


Back to top button