സന്തോഷം വേണോ ഇന്ത്യയിൽ ജീവിക്കണം…!’ ഞാൻ ഇന്ത്യയിൽ ജീവിക്കുന്നു. ഇടയ്ക്കിടെയെല്ലാം സന്തോഷിക്കുന്നു…!!` മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ബെന്യമിന്റെതാണ് ഈ വാക്കുകള്‍. ബെന്യാമിന്‍ തന്റെ ഫെസ്ബുക്ക് പേജിലെ കുറിപ്പില്‍ എഴുതിയതാണ് ഈ അഭിപ്രായം. 500, 1000 നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യത്തില്‍ രണ്ടായിരം രൂപയ്ക്ക് ചില്ലറ കിട്ടിയതിന്റെ സന്തോഷം അറിയിക്കുകയായിരുന്നു അദ്ദേഹം. ജ്ഞാനപീഠം കിട്ടിയാല്‍ ഇത്ര സന്തോഷം തോന്നില്ല എന്നും അദ്ദേഹം എഴുതിയിരുന്നു. ഒപ്പം ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു രസകരമായ കഥയും ബെന്യാമിന്‍ പങ്കു വെക്കുന്നു.
ബെന്യാമിന്റെ ഫെസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
ഇന്ന് രണ്ടായിരം രൂപയ്ക്ക് ചില്ലറ കിട്ടി. ജ്ഞാനപീഠം കിട്ടിയാൽ ഇത്ര സന്തോഷവും അഭിമാനവും തോന്നില്ല.
അതാണ് ഇന്ത്യൻ ജീവിതത്തിന്റെ ഒരു സുഖം..!” ഒരിക്കൽ ഒരു നോർത്ത് ഇന്ത്യൻ സുഹൃത്ത് പറഞ്ഞ ഒരു കഥയുണ്ട്. അമേരിക്കയിൽ പോയിട്ടു വന്ന അമ്മാവനോട് എങ്ങനെയുണ്ട് അവിടുത്തെ ജീവിതം എന്നു ചോദിച്ചപ്പോൾ ഒരു രസവുമില്ല എന്നായിരുന്നത്രേ മറുപടി. കാരണം അന്വേഷിച്ചപ്പോൾ പറഞ്ഞത് ‘അവിടെ എന്താ.. സ്വിച്ചിട്ടാൽ ലൈറ്റ് ഓണാവും ടാപ്പു തുറന്നാൽ വെള്ളം വരും ഒരു രസവുമില്ല. എന്നാൽ നമ്മുടെ ഇന്ത്യ.. സ്വിച്ചിട്ടാൽ ലൈറ്റ് ഓണായെന്നു വരാം. ഓണായില്ലെന്നു വരാം. ടാപ്പു തുറന്നാൽ വെള്ളം വന്നു എന്നുവരാം. വെള്ളം വന്നില്ല എന്നു വരാം. അപ്പോൾ നമുക്ക് ദേഷ്യവും സങ്കടവും വരും. അങ്ങനെ വിഷമിച്ചിരിക്കുമ്പോൾ പെട്ടെന്ന് ലൈറ്റ് ഓണാവും ഫാൻ കറങ്ങും വെള്ളം വരും. അപ്പോൾ ഒരിക്കലും ഉണ്ടാവാത്ത ഒരു സന്തോഷം വരും.
Post Your Comments