literatureworldshort story

ആത്മാക്കളുടെ നൊമ്പരം

കഥ/ ഇന്ദിര, തുറവൂര്‍

ബലി കര്‍മ്മങ്ങള്‍ കഴിഞ്ഞു ആളുകള്‍ ഓരോരുത്തരായി പുഴ കരയില്‍ നിന്ന് മടങ്ങി തുടങ്ങി . ആത്മാക്കളും സന്തോഷത്തോടെ മറഞ്ഞു തുടങ്ങി . അവിടെയവിടെ ആയി ബലി ചോറ്  കൊത്തി  തിന്നുന്ന ബലി കാക്കകളെ കാണാം . കര്‍മം ചെയ്യിക്കാന്‍ വന്ന സ്വാമി മാര്‍ കുറച്ചുപേര്‍ മാത്രം ബാക്കി  ആയി. ആലിന്‍ ചുവട്ടില്‍ ഒരു ആത്മാവ് ആരെയോ    പ്രതീഷിച്ചു  കൊണ്ടിരികുന്നത് കാണാം .

ഞാന്‍ അവരുടെ അടുത്തേയ്ക്ക് ചെന്നു.

എന്തെ ആരും എത്തിയില്ലേ ഇതുവരെ . എല്ലാവരും പോയി തുടങ്ങിയല്ലോ

മോന്‍ വരും കുറച്ചു താമസിക്കും കുട്ടുകാരന്‍  എത്തണം .

എന്തായിരുന്നു  നിങ്ങളുടെ പേര്

ഗായിത്രി ദേവി .

ഞാന്‍ ബാലകൃഷന്‍ എന്നെ മനസ്സിലായോ?

ഇല്ല

 എന്‍റെ   കാര്‍ ഇടിച്ചാണ് നിങ്ങള്‍   മരിച്ചത്

ആണോ.

അതെ .നിങ്ങള്‍ മരിച്ചു കിടക്കുന്നത് ഞാന്‍ കണ്ടിരുന്നു . ഞാന്‍  കാറിനുള്ളില്‍കുടുങ്ങി കുറെ നേരം കിടന്നപോള്‍  നിങ്ങളുടെ നിഞ്ചലമായ ശാരീരം ചോരയില്‍ കുളിച്ചു റോഡില്‍  കിടക്കുണ്ടായിരുന്നു .എന്നെ കാറില്‍ നിന്ന് പുറത്തെടുത്തു ഹോസ്പിറ്റലില്‍  കൊണ്ട് പോകുന്ന വഴിയാണ് ഞാന്‍ മരിച്ചത്

.അതെയോ.

മോന് ജോലി കിട്ടി ദുബായിക്കു യാത്ര അയക്കാന്‍  വേണ്ടി ഞങ്ങള്‍ എയര്‍ പോട്ടിലേക്ക് പോകുന്ന വഴി  ആണ് നിങ്ങള്‍ സഞ്ചരിച്ച ബൈക്കുമായി എന്‍റെ കാര്‍ ഇടിച്ചത് . ഒരു വഴി യാത്രക്കാരനെ രക്ഷിക്കാനുള്ള  ശ്രമത്തിനിടയിലാണ്  നിങ്ങളുടെ ബൈക്കില്‍ ഇടിച്ചത് .മോന് ചെറിയ പരിക്കുകള്‍ മാത്രം പറ്റി ..ഞാന്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത് .മോന്‍  ചടങ്ങുകള്‍എല്ലാം എളുപ്പം നടത്തിയിട്ട്  ദുബായ്ക്ക്  പോയി. ഇപ്പോള്‍ ലീവ് നു വന്നിട്ടുണ്ട് . അമ്മയോട് എനിക്ക് വേണ്ടി ബലിയിടമെന്നു പറഞ്ഞാണ് രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്‌ പക്ഷെ …

എന്തുപറ്റി?

കുട്ടുകാരുമായി ജോലി കിട്ടിയതിന്‍റെ  ആഘോഷ ആലസ്യത്തില്‍ ഹോട്ടല്‍ മുറിയില്‍ മയങ്ങി കിടക്കുക ആണ് .
അപ്പോള്‍ അവന്‍ തങ്ങള്‍ക്കുവേണ്ടി ബലി ഇടില്ലേ ?

അറിയില്ല ഉണരുപ്പോള്‍ ഓര്‍ക്കുമോ എന്നും അറിയില്ല
വരും നമുക്ക് കാത്തിരിക്കാം .

ആ വരുന്ന കാര്‍  എന്‍റെ ആണല്ലോ 201304-omag-water-touch-600x411

ഞാന്‍  പറഞ്ഞില്ലേ  താങ്കളുടെ  മോന്‍ വരുമെന്ന് .

ശരിയാ എനിക്ക് സന്തോഷമായി . മോന്‍ മറന്നിട്ടില്ല .ഞാന്‍ അങ്ങോട്ടേയ്ക്ക് പോകട്ടെ എന്നാല്‍ .

ശരി പോയിട്ട് വരൂ

കാറിനടുതെയ്ക്ക് ചെല്ലുതോറും ഉച്ചത്തില്‍ പാട്ടും ചിരിയം വര്‍ത്തമാനവും കേള്‍ക്കാമായിരുന്നു .ഞാന്‍ അടുത്ത് ചെന്ന് കാറി നകത്തേയ്ക്ക് നോക്കി . മോനും കുട്ടുകാരും മദ്യ   ലഹരിയില്‍  സംസാരിക്കുക ആയിരുന്നു .
ശ്യാമേ എളുപ്പം പോയി ബലി ഇട്ടിട്ടു വാ എന്നിട്ടുവേണം നമുക്ക് അടുത്ത   ആഘോഷം തുടങ്ങാന്‍ .
ദേ ഇപ്പോള്‍ തന്നെ പോയിട്ട് വരം ഒരു പത്തു  മിനിട്ടത്തെ കാര്യം  അല്ലെ ഉള്ളു . സമാധാനമായിട്ടിരിക്കട . മുഴുവന്‍ തീര്‍ത്തേക്കല്ലേ .

എനിക്ക് പിന്നെ അവിടെ നില്ക്കാന്‍ തോന്നി ഇല്ല . ഞാന്‍ ആലിന്‍ ചുവട്ടിലേയ്ക്കു തിരിച്ചു പോന്നു .

എന്തുപറ്റി?

എനിക്ക് വേണ്ട അവന്‍റെ ബലി ചോറ് . എന്‍റെ  ബലി ഇടല്‍ അവര്‍ അവിദെ      മദ്യപിച്ച്  ആഘോഷിക്കുക  ആണ്
കേട്ടപ്പോള്‍ വിഷമം തോന്നി . എന്താണ് മറുപടി  പറയേണ്ടത് എന്ന് അറിയില്ലയിരുന്നു. .

കുറച്ചു നേരം രണ്ടുപേരും മിണ്ടാതെ ഇരുന്നു.
ആ വരുന്ന ഓട്ടോയില്‍ എന്‍റെ മോന്‍ കാണുമായിരിക്കും .
ഞാനും അങ്ങോട്ടേയ്ക്ക് നോക്കി. ഓട്ടോയില്‍ നിന്ന് ഒരാളെ തങ്ങി പിടിച്ചു ഇറക്കുന്നു .
മോന്  എന്താ പറ്റിയെ ?

അന്നത്തെ  അപകടത്തില്‍   മോന്‍റെ കാലില്‍കൂടിയ നിങ്ങളുടെ കാര്‍ കയറി ഇറങ്ങിയത്‌ . മുട്ടിനു മുകളില്‍ വച്ച് മുറിച്ചു മാറ്റേണ്ടി വന്നു സ്പോര്‍ട്സ് കോട്ടയില്‍ ജോലിക്കുള്ള ഇന്റര്‍വ്യൂ നു പോകുന്നതിനു മുന്നേ ഞാനും മോനും കൂടി  അമ്പലത്തിലേയ്ക്ക് പോകുന്ന വഴിയാണ് നിങ്ങളുടെ കാര്‍ ഇടിച്ചത്
 

ഓ എന്ത് വലിയ ദ്രോഹം  ആണ്  ഞാന്‍ ചെയ്തത് . കഷ്ടമായി പോയി  എന്നോട് ദേഷ്യം  തോന്നുന്നില്ലേ ..
എന്തിനു ദേഷ്യ പെടണം . അങ്ങനെ സംഭാവിക്കണമെന്നു ഉണ്ടായിരുന്നു .
മോന്‍ ഇപ്പോള്‍ എന്ത്  ചെയുന്നു .

അവനു ജോലി കിട്ടി വികലാംഗ  ക്വോട്ടയില്‍  ആണെന്ന് മാത്രം .
ദേ അവര്‍ പുഴ്കരിയിലെയ്ക്ക് പോകുണ്ട് ഗായത്രി  പൊയ്കോളൂ.
എന്‍റെ കൂടെ  പോന്നോളൂ  എനിക്കുള്ള ബലി ചോറില്‍ നിന്ന്  താങ്കള്‍ക്കും  ഒരു പങ്ക്  തരാം .

കുനിഞ്ഞ ശിരസുമായി ഞാന്‍ അവരുടെ കൂടെ പുഴകരിയിലെയ്ക്ക് നടന്നു ഒരു പിടി  ബലി ചോറിനു വേണ്ടി….

shortlink

Post Your Comments

Related Articles


Back to top button