കുവൈത്ത് : 1952ന് ശേഷം അയ്യായിരത്തിലധികം വേദികളില്‍ അവതരിപ്പിക്കുകയും കേരളത്തിലെ സാമൂഹികമാറ്റത്തിന്റെ പ്രധാന ചാലകശക്തിയായെന്ന് വിലയിരുത്തപ്പെടുകയും ചെയ്ത ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകം കുവൈത്തില്‍ അവതരിപ്പിക്കുന്നു.
കല്പകിന്റെ നേതൃത്വത്തിലാണ് തോപ്പില്‍ ഭാസിയുടെ ഈ നാടകം പുനരവതരിപ്പിക്കപ്പെടുന്നത്. കലാശ്രീ ബാബു ചാക്കോള സംവിധാനം നിര്‍വഹിക്കുന്ന ഈ നാടകത്തില്‍ കുവൈത്തിലെ മലയാളി കലാകാരന്മാര് അരങ്ങിലത്തെുന്നു.
നാടകകലയിലെ കുലപതിയും രംഗവേദിയില്‍ അഗ്രഗന്യനുമായ ആര്‍ട്ടിസ്റ്റ് സുജാതന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കി കൂടെയുണ്ട്. നവംബര്‍ 25, 26 തീയതികളില്‍ ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിലാണ് അവതരണം. 25ന് ഉച്ചക്ക് 2.30ന് ഉദ്ഘാടന പരിപാടിക്ക് ശേഷം മൂന്നിനും വൈകീട്ട് ഏഴിനും കളികളുണ്ടാവും. 26ന് മൂന്നിനും വൈകീട്ട് ഏഴിനുമാണ് നാടകം. രംഗസാക്ഷാത്കാരവും ദീപസംവിധാനവും നിര്‍വഹിക്കുന്നത് ചിറയ്ക്കല്‍ രാജു. സംവിധായകന് ബാബു ചാക്കോള, ആര്‍ട്ടിസ്റ്റ് സുജാതന്‍, കല്പക് പ്രസിഡന്റ് ജോണ്‍ കോഴഞ്ചേരി, പ്രോഗ്രാം കണ്‍വീനര്‍ ഇടിക്കുളം മാത്യൂസ്, സുവനീര്‍ കണ്‍വീനര്‍ കുമാര്‍ തൃത്താല, വനിതാവിഭാഗം സെക്രട്ടറി മഞ്ജു മാത്യൂ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .
Post Your Comments