literatureworldnewsstudytopstories

ദേവരഥങ്ങൾ സംഗമിച്ചു. കൽപ്പാത്തിയിലെ അഗ്രഹാര തെരുവിൽ രഥോസൽസവം കൊടിയിറങ്ങി

 

കൽപ്പാത്തിയുടെ അഗ്രഹാര തെരുവുകൾ മന്ത്രജപത്താൽ മുഖരിതമായി ദേവരഥങ്ങൾ സംഗമിച്ചു. കൽപ്പാത്തിയിലെ അഗ്രഹാര തെരുവിൽ രഥോസൽസവത്തിന് കൊടിയിറങ്ങി. ആയിരത്തിലധികം ഭക്തരെ നിർവൃതിയിലാക്കി നടന്ന ദേവരഥസംഗമത്തിൽ അഞ്ചുരഥങ്ങളാണ് അണിനിരന്നത്. ദേവഗണങ്ങളെ വഹിച്ചുകൊണ്ടുളള രഥങ്ങളെ തൊട്ടുവണങ്ങിയും തേര് വലിച്ചുനീക്കിയും ഭക്തർ നിർവൃതിയടഞ്ഞു.

കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള കൽ‌പാത്തി ഗ്രാമത്തിലെ ക്ഷേത്രത്തിൽ എല്ലാ വർഷവും നടക്കുന്ന ഒരു ഉത്സവമാണ് കൽപ്പാത്തി രഥോത്സവം. ശ്രീ വിശാലാക്ഷി സമേത ശ്രീ വിശ്വനാഥസ്വാമി ക്ഷേത്രത്തിലാണ് രഥോത്സവം നടക്കുന്നത്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠകൾ വിശ്വനാഥപ്രഭുവും (പരമശിവൻ) അദ്ദേഹത്തിന്റെ പത്നിയായ വിശാലാക്ഷിയും (പാർവ്വതി) ആണ്.
എല്ലാ വർഷവും നടത്തുന്ന പത്തുദിവസത്തെ രഥോത്സവം നവംബർ മാസത്തിലാണ് (മലയാള മാസം തുലാം 28,29,30) നടക്കുക. കേരളത്തിലെ ഏറ്റവും ആകർഷകമായ ഉത്സവങ്ങളിൽ ഒന്നാണ് ഇത്. വേദ പാരായണവും കലാ സാംസ്കാരിക പരിപാടികളും ഈ ഉത്സവത്തിന്റെ ആദ്യത്തെ നാലുദിവസം ക്ഷേത്രത്തിൽ നടക്കുന്നു. ക്ഷേത്രത്തിന് 700 വർഷത്തോളം പഴക്കം ഉണ്ടെന്നു കരുതുന്നു. അവസാനത്തെ മൂന്നുദിവസം അലങ്കരിച്ച രഥം തെരുവുകളിലൂടെ ക്ഷേത്രത്തിലേക്ക് വലിക്കുവാനായി ആയിരക്കണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്നു.

പുരാതനമായ ഈ ക്ഷേത്രം നിളാനദി എന്നും അറിയപ്പെടുന്ന കൽപ്പാത്തിപ്പുഴയുടെ തീരത്താണ്. ക്ഷേത്രം 1425 എ.ഡി യിൽ നിർമ്മിച്ചു എന്നാണ് വിശ്വസിക്കുന്നത്. വടക്കേ ഇന്ത്യയിലെ വാരണാസിയിലുള്ള പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രവുമായുള്ള സാമ്യം കാരണം കാശിയിൽ പകുതി കൽപ്പാത്തിഎന്ന് പഴഞ്ചൊല്ലു തന്നെയുണ്ട്. ബ്രാഹ്മണരുടെ അഗ്രഹാരങ്ങൾ സ്ഥിതിചെയ്യുന്ന കൽ‌പാത്തി ഗ്രാമം കേരളത്തിലെ ആദ്യത്തെ തമിഴ് ബ്രാഹ്മണ കുടിയേറ്റ സ്ഥലങ്ങളിൽ ഒന്നാണ്.

വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി , ഗണപതി , വളളി ദൈവാന സമേത സുബ്രമണ്യൻ , ലക്ഷ്മിനാരായണപെരുമാൾ , പ്രസന്ന മഹാഗണപതി എന്നീ തേരുകൾ തേരുമുട്ടിയിൽ സംഗമിക്കുന്നതാണ് ദേവരഥസംഗമം. കൽപാത്തിയുടെ നാലതിരുകളിലുള്ള  നാലു ക്ഷേത്രങ്ങളിൽ പത്തുദിവസമായി തുടർന്നുവന്ന രഥോൽസവ ചടങ്ങുകൾ ഇതോടെ പൂർത്തിയായി. വൃശ്ചികപുലരിയിൽ കൊടിയിറക്കമെന്നതാണ് പാരമ്പര്യം.

shortlink

Post Your Comments

Related Articles


Back to top button