Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
literatureworldnewsstudytopstories

പ്രഥമ ദേശാഭിമാനി പുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്ക്

സാമൂഹ്യസാംസ്‌കാരികസാഹിത്യ മേഖലകളില്‍ സമഗ്രസംഭാവനയര്‍പ്പിച്ച മഹദ് വ്യക്തിത്വങ്ങള്‍ക്കുള്ള പ്രഥമ ദേശാഭിമാനി പുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ക്ക്. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളത്തിന് നല്‍കിയ അഭിമാനകരമായ സാഹിത്യസാംസ്‌കാരിക സംഭാവനകള്‍ കണക്കിലെടുത്താണ് എം ടിയെ ഈ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.

ദേശാഭിമാനി പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. സാമൂഹ്യസാംസ്‌കാരികസാഹിത്യ മേഖലകളില്‍ സമഗ്രസംഭാവന നല്‍കിയ പ്രതിഭകളെ എല്ലാ വര്‍ഷവും പുരസ്‌കാരം നല്‍കി ആദരിക്കും.

മലയാളത്തിന്റെ പ്രിയസാഹിത്യകാരന്‍ എം ടി വാസുദേവന്‍ നായര്‍ പാലക്കാട് ജില്ലയിലെ കൂടല്ലൂരില്‍ 1933 ജൂലൈ 15നാണ് ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ശേഷം പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ബിരുദം നേടി. ബിരുദത്തിനു പഠിക്കുമ്പോള്‍ ‘രക്തം പുരണ്ട മണ്‍തരികള്‍’ എന്ന ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങി. 1957ല്‍ മാതൃഭൂമി ആഴ്ചപതിപ്പിന്റെ സബ് എഡിറ്ററായി ചേര്‍ന്നു. ‘പാതിരാവും പകല്‍വെളിച്ചവും’ എന്ന ആദ്യനോവല്‍ ഈ സമയത്താണ് പുറത്തുവരുന്നത്.

സ്വന്തം കഥയായ മുറപ്പെണ്ണിന് തിരക്കഥയായെഴുതി എം.ടി. ചലച്ചിത്രലോകത്തു പ്രവേശിച്ചു. 1973ല്‍ ആദ്യമായി സംവിധാനം ചെയ്ത ‘നിര്‍മാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വര്‍ണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ഈയിനത്തില്‍ ദേശീയപുരസ്‌കാരം ലഭിച്ചു.

അദ്ദേഹത്തിന്റെ ‘കാലം'(1970കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്), ‘രണ്ടാമൂഴം'(1984വയലാര്‍ അവാര്‍ഡ്), വാനപ്രസ്ഥം (ഓടക്കുഴല്‍ അവാര്‍ഡ്), എന്നീ കൃതികള്‍ശ്രദ്ധേയം. മലയാളസാഹിത്യത്തിനു നല്‍കിയ അമൂല്യ സംഭാവനകള്‍ കണക്കിലെടുത്ത് 1996ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല ബഹുമാനസൂചകമായി ഡി.ലിറ്റ്. ബിരുദം നല്‍കി ആദരിച്ചു. 1995ലെ ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ച അദ്ദേഹത്തെ 2005ല്‍ പത്മഭൂഷണ്‍ നല്‍കി ഭാരതസര്‍ക്കാര്‍ ആദരിച്ചു.

shortlink

Post Your Comments

Related Articles


Back to top button