ആധുനിക ഇന്ത്യയുടെ ചരിത്രത്തെ വിശകലനം ചെയ്യുന്ന നിരവധി രചനകള്‍ പുറത്തിറങ്ങിയിട്ടുണ്ട്. അവയില്‍ തികച്ചും വ്യത്യസ്തമായ കൃതിയാണ് രാമചന്ദ്ര ഗുഹയുടെ ‘ഇന്ത്യ ഗാന്ധിക്കുശേഷം’. സ്വാതന്ത്ര്യലബ്ധിക്കു തൊട്ടുപിന്നാലെ ഇന്ത്യയെ കാത്തിരുന്നത് കൂട്ടക്കൊലകളും ദുരന്തങ്ങളുമായിരുന്നു.
വിഭജനത്തിന്റെ കാര്‍മേഘം രാജ്യത്തെ ഒട്ടാകെ ഗ്രസിച്ചതിന്റെ ഓര്‍മ്മകളെ ഉണര്‍ത്തിക്കൊണ്ടാണ് ഗുഹ തന്റെ പുസ്തകം ആരംഭിക്കുന്നത്. കാശ്മീരിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും തുടര്‍ന്നുള്ള യുദ്ധവും ഇന്ത്യ-ചൈന ബന്ധവും ഇന്ദിരാഗാന്ധിയുടെ നയങ്ങളും അടിയന്തരാവസ്ഥയും ബാബറി മസ്ജിദും സംവരണപ്രക്ഷോഭങ്ങളുമടങ്ങുന്ന, ഇന്ത്യുടെ ചരിത്രഗതിയെ സ്വാധിനിച്ച എല്ലാ വിഷയങ്ങളും അതിമനോഹരമായി വര്‍ണ്ണിക്കാന്‍ ഗുഹയ്ക്ക് സാധിച്ചിട്ടുണ്ട്. ദീര്‍ഘകാലത്തെ ഗവേഷങ്ങള്‍ക്കും പരിശ്രമത്തിനും ഒടുവിലാണ് ഗുഹ തന്റെ
ഈ രചന പൂര്‍ത്തിയാക്കിയത്.
ആധുനിക ചരിത്രനിര്‍മ്മാണം അവര്‍ രാഷ്ട്രീയ നിരീക്ഷകര്‍ക്കും സാമൂഹികശാസ്ത്രജ്ഞന്‍മാര്‍ക്കും സഞ്ചാരികള്‍ക്കുമായി വിട്ടുകൊടുത്തിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ഗുഹയെപ്പലെയുള്ള ചരിത്രകാരന്‍മാര്‍ക്കും അവരുടെ കൃതികള്‍ക്കും പ്രസക്തിയേറുന്നത്.
സാധാരണക്കാര്‍ക്കും ചരിത്രാന്വേഷികള്‍ക്കും ഒരേപോലെ ആസ്വദിക്കാവുന്ന തരത്തിലുള്ള രചനാശൈ
ലിയാണ് രാമചന്ദ്ര ഗുഹയുടേത് ഭാരതത്തിന്റെ പുനര്‍ജനനത്തെ ആധികാരികമായി അടയാളപ്പെടുത്തുന്ന ഈ കൃതിയുടെ മലയാള പരിഭാഷ നിര്‍വഹിച്ചത് പി കെ ശിവദാസാണ്.
Post Your Comments