literatureworldnews

ലൈബ്രറി വാരാഘോഷത്തിനു തുടക്കമായി

കേരളത്തിലെ പബ്ലിക് ലൈബ്രറികളുടെ ചരിത്രം മനസ്സിലാക്കാൻ സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി അവസരമൊരുക്കുന്നു. ദേശീയ ലൈബ്രറി വാരാഘോഷത്തിന്റെ ഭാഗമായുള്ള സെമിനാറിലാണ് തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം, കൊല്ലം തുടങ്ങിയ പ്രധാന പബ്ലിക് ലൈബ്രറികളുടെ ചരിത്രം പങ്ക്‌വെക്കുന്നത്.

തിരുവനന്തപുരം പബ്ലിക് ലൈബ്രറി 1829-ലും എറണാകുളത്തേത് 1870-ലും തൃശ്ശൂർ പബ്ലിക് ലൈബ്രറി 1872-ലുമാണ് സ്ഥാപിതമായത്. യുനെസ്‌കോയുടെ സൗജന്യ സോഫ്റ്റ്‌വേറായ കോഹയുടെ ഉദ്ഘാടനവും ഭിന്നലിംഗക്കാർക്കായുള്ള ലൈബ്രറി അംഗത്വ വിതരണവും വാരാഘോഷത്തിന്റെ ഭാഗമായി നടന്നു.

ഇന്ന് രാവിലെ 10ന് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ഭിന്നലിംഗക്കാർക്കുള്ള അംഗത്വ വിതരണം ശ്യാം ശീതളിന് നല്‍കി മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. 10.30 മുതൽ കേരള സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി ‘ഇന്ന് ഇന്നലെ നാളെ, കേരളത്തിലെ പ്രധാന പബ്ലിക് ലൈബ്രറികളുടെ ചരിത്രം’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ച്ചയ്ക്ക് 2 മുതൽ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടക്കും. 20 വരെയാണ് വാരാഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

2015 ആഗസ്ത് 15 മുതൽ പുതിയ സോഫ്റ്റ്‌വേറിലേക്ക് മാറുന്നതിനായുള്ള സമാന്തര പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. നാലര ലക്ഷത്തോളം വിവരങ്ങളാണ് പുതിയ സോഫ്റ്റ്‌വേറിലേക്ക് മാറ്റിയത്. പുസ്തകങ്ങൾ ഓൺലൈനായി റിസർവേഷൻ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള സൗകര്യവും ലൈബ്രറിയിൽ പ്രവർത്തന സജ്ജമായിക്കഴിഞ്ഞു.

 
 

shortlink

Post Your Comments

Related Articles


Back to top button