2016 ലെ പ്രൊഫ.ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌കാരത്തിന് കവി പുതുശ്ശേരി രാമചന്ദ്രന്‍ അര്‍ഹനായി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കവിയും, ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്ന ഏറ്റുമാനൂര്‍ സോമദാസന്‍ സ്മാരക ട്രസ്റ്റ് ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.
നവംബര്‍ 21നു വൈകീട്ട് മൂന്നിന് പെരുന്ന മലയാള വിദ്യാപീഠാങ്കണത്തില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ സാഹിത്യ അക്കാദമി അധ്യക്ഷന്‍ വൈശാഖന്‍ പുരസ്‌കാരം സമ്മാനിക്കും. രാവിലെ 9.30ന് ഏറ്റുമാനൂര്‍ സോമദാസന്‍ അനുസ്മരണ സമ്മേളനം ഡോ.പി.സോമന്‍ ഉദ്ഘാടനം ചെയ്യും. ഡോ.ടി.എ സുധാകരക്കുറുപ്പ് അധ്യക്ഷനാകും.
ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍, ശക്തിപൂജ, പുതിയ കൊല്ലനും പുതിയൊരാലയും, ഈ വീട്ടില്‍ ആരുമില്ലേ, എന്റെ സ്വാതന്ത്ര്യസമര കവിതകള്‍, പുതുശ്ശേരി കവിതകള്‍, പ്രാചീന മലയാളം, കേരള പാണിനീയം, കേരള പാണിനീയ വിമര്‍ശം, കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകള്‍, കണ്ണശ്ശരാമായണം തുടങ്ങിയവയാണ് പുതുശ്ശേരി രാമചന്ദ്രന്‍റെ പ്രധാന കൃതികള്‍. കവിതകള്‍ക്കു പുറമെ ഭാഷാപഠനപ്രബന്ധങ്ങളും ഉപന്യാസങ്ങളും എഴുതിയിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, മഹാകവി പി അവാര്‍ഡ് , മഹാകവി ഉള്ളൂര്‍ അവാര്‍ഡ്, കണ്ണശ്ശ സ്മാരക അവാര്‍ഡ് , വള്ളത്തോള്‍ പുരസ്‌കാരം, കുമാരനാശാന്‍ അവാര്‍ഡ്, കേരളസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, കേന്ദ്രസാഹിത്യ അക്കാദമിയുടെ ‘ഭാഷാസമ്മാന്‍’, 2016 തോപ്പില്‍ ഭാസി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Post Your Comments