2016ലെ പത്മപ്രഭാ പുരസ്‌കാരത്തിന് കവി വി. മധുസൂദനന്‍ നായര്‍ അര്‍ഹനായി. 75,000 രൂപയും പത്മരാഗക്കല്ല് പതിച്ച ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
നോവലിസ്റ്റ് സി.വി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനും കവി റഫീഖ് അഹമ്മദ്, നിരൂപക എസ്.ശാരദക്കുട്ടി എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. കവിതയെ സാധാരണമലയാളിയുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയതില്‍ മധുസൂദനന്‍ നായരുടെ പങ്ക് നിസ്തുലമാണെന്നും, എഴുത്തിന്റെ എണ്ണമല്ല എഴുതുന്നതിന്റെ ഭാവതീവ്രതയാണ് അദ്ദേഹത്തിന്റെ രചനയുടെ മുഖമുദ്രയെന്നും സമിതി വിലയിരുത്തി.
1949 നെയ്യാറ്റിന്‍കരയില്‍ ജനിച്ച മധുസൂദനന്‍ നായര്‍ ആദ്യകാലത്ത് മാധ്യമപ്രവര്‍ത്തകനായിരുന്നു. അതിനു ശേഷം കോളേജ് അധ്യാപനത്തിലേക്കെത്തുന്ന അദ്ദേഹം തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജില്‍ മലയാളവിഭാഗം തലവനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
നാറാണത്തു ഭ്രാന്തന്‍, ഗാന്ധര്‍വം, ഗാന്ധി,അച്ഛന്‍ പിറന്ന വീട് എന്നിവയാണ് പ്രധാന കൃതികള്‍. 1992ലെ കവിതയ്ക്കുള്ള കേരളസാഹിത്യ അക്കാദമി പുരസ്‌കാരം, 2003ലെ ആശാന്‍ പുരസ്‌കാരം, 2015ലെ ജന്മാഷ്ടമി പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടിണ്ട്.
Post Your Comments