ദോഹ: മലയാളത്തിന്‍റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ്ബഷീറിന്‍റെ പ്രധാന സാഹിത്യകൃതികളെ കൂട്ടിയോജിപ്പിച്ചുള്ള ദൃശ്യാവിഷ്ക്കാരം ഖത്തറില്‍ ഒരുങ്ങുന്നു. ‘മുച്ചീട്ടുകളിക്കാരന്‍റെ മകള്‍’ അണിയിച്ചോരുക്കുന്നത് പ്രവാസികളാണ്.
മൂന്ന് സ്ത്രീകളും അഞ്ചോളം കുട്ടികളും ഉള്‍പ്പെടെ നാല്‍പ്പതോളം അഭിനേതാക്കള്‍ ഭാഗമാകുന്ന ഈ ആവിഷ്കാരം സംസ്കൃതിയുടെ സി.വി ശ്രീരാമന്‍ സാഹിത്യ പുരസ്ക്കാരദാന ദിനമായ ഈ മാസം 17 ന് വേദിയില്‍ അവതരിപ്പിക്കും.
ബഷീറിന്‍റെ പ്രശസ്ത കൃതികളായ ബാല്ല്യകാല സഖി, ആനവാരിയും പൊന്‍കുരിശും, ന്‍റെ പ്പൂപ്പാക്ക് ഒരാനയുണ്ടായിരുന്നു, പ്രേമലേഖനം,ചക്കര അന്ത്രു തുടങ്ങിയ രചനകളിലെ കഥാപാത്രങ്ങളാണ് ഈ ദൃശ്യാവിഷ്ക്കാരത്തില്‍ കടന്നു വരുന്നത്.
ഈ കലാവിഷ്ക്കാരത്തിന്‍റെ പൂര്‍ണ്ണതക്കായി സാങ്കേതിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അറുപതോളം പേര്‍ കഴിഞ്ഞ ഒരുമാസമായി വിശ്രമമില്ലാത്ത ഒരുക്കത്തിലാണ്. പകല്‍ മുഴുവന്‍ ജോലിയും രാത്രി മുഴുവന്‍ കലാസൃഷ്ടിക്കുവേണ്ടിയുള്ള സമര്‍പ്പണത്തിലുമാണ് ഈ പ്രവാസികള്‍. ഗണേഷ് തയ്യില്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ഇതില്‍ മനീഷ് സാരംഗി,വിനയന്‍ ബേപ്പൂര്‍, ഫൈസല്‍ അരിക്കാട്ടയില്‍, വിഷ്ണുരവി, നിധിന്‍, ചനോജ്,അര്‍ഷ, ദേവിക,ദര്‍ശന രാജേഷ്,ഓമനക്കുട്ടന്‍ പരുമല, മന്‍സൂര്‍,രാഗി വിനോദ്,നുഫൈസ, മാസ്റ്റര്‍ രേവന്ത് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
Post Your Comments