ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ശ്രദ്ധേയമായ വ്യക്തിത്വമായ അബുള്‍കലാം ആസാദ് ജന്മ വാര്‍ഷിക ദിനമാണിന്ന്. 1888 നവംബർ 11 ആം തീയതി ഇസ്ലാമിക പുണ്യ നഗരമായ മെക്കയിലാണ് ഇദ്ദേഹത്തിന്റെ ജനനം. മാതാവ് അറബ് വംശജയാണ്; ബംഗാളിയായ പിതാവ് ഒന്നാം ലോകമഹായുദ്ധക്കാലത്ത് ഇന്ത്യ വിട്ട് മെക്കയിൽ കുടിയേറിപ്പാർത്തു. അവിടെ വച്ച് വിവാഹിതനായ അദ്ദേഹം 1890 ൽ ഇന്ത്യയിൽ തിരിച്ചെത്തി. മൗലാന അബുൽകലാം മൊഹിയുദ്ദീൻ അഹമ്മദ് എന്നാണ് മുഴുവന്‍ പേര്. മൗലാന ആസാദ് എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.
ഇന്ത്യാ വിഭജനത്തെ എതിര്‍ത്ത അബുള്‍കലാം ആസാദ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ഇദ്ദേഹത്തിന്റെ ജന്മദിനം ദേശീയ വിദ്യാഭ്യാസ ദിനമായി കൊണ്ടാടുന്നു.
ഹിന്ദുമുസ്ലിം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവായിരുന്ന അബുള്‍കലാം ആസാദ് തര്‍ജുമാനുല്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വിവര്‍ത്തനകൃതി രചിച്ചു. ‘ഖുബാര്‍ ഇഖാത്തിര്‍’ (ഉറുദു കത്തുകളുടെ സമാഹാരം), ‘ഇന്ത്യ വിന്‍സ് ഫ്രീഡം’ (ആത്മകഥ) എന്നിവയാണ് മറ്റ് കൃതികള്‍. ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ ഭാരത രത്‌ന നല്‍കി ആദരിച്ചിട്ടുണ്ട്. 1958 ഫെബ്രുവരി 22ന് അദ്ദേഹം അന്തരിച്ചു.
Post Your Comments