സ്‌നേഹമാണ് ജീവിതത്തില്‍ നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ നിധി. യഥാര്‍ത്ഥ സ്‌നേഹത്തെ തിരിച്ചറിയാതെ പോകുന്നത് ഏറ്റവും വലിയ നഷ്ടവും. തിരിച്ചറിഞ്ഞ സ്‌നേഹത്തിനുവേണ്ടിയുള്ള കാത്തിരിപ്പ് ഏറ്റവും വലിയ വേദനയും.
പ്രതിഭാ റായിയുടെ പുണ്യതോയ സ്‌നേഹത്തിനായി കാത്തിരിക്കുന്ന വര്‍ഷയുടെ കഥയാണ്. തനി ഗ്രാമീണ പെണ്‍കുട്ടിയാണ് വര്‍ഷ. ഗ്രാമാന്തരീക്ഷത്തിലെ അചാരനിഷ്ടകളില്‍ ജീവിച്ച പെണ്‍കുട്ടി. എന്നാല്‍ കോളജില്‍ പഠിക്കുന്ന സഹോദരന്റെ സഹായത്തോടെ വിദ്യാഭ്യാസം നേടിയിരുന്നു. ഗ്രാമത്തിലെ ഏതൊരു പെണ്‍കുട്ടിയെ പോലെയും കൗമാരം യൗവനത്തിനു വഴിമാറിയപ്പോള്‍ അവള്‍ക്കും മംഗല്യമായി. പ്രണയസുരഭിലമായ ദിനങ്ങളാണ് കല്ലോല്‍ അവള്‍ക്ക് സമ്മാനിച്ചത്. പക്ഷേ അവളുടെ ജീവിതത്തെ തകിടം മറിച്ചതും കല്ലോലുമായി പുറത്തേക്കിറങ്ങിയ ഒരു സൈയം സന്ധ്യയിലാണ്. താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത ഭര്‍ത്താവിനെ അറിയിക്കുന്നതിനു മുമ്പേ ചില സാമൂഹിക വിരുദ്ധര്‍ അവളെ തട്ടികൊണ്ടു പോയി. ഒരു മാസത്തിനു ശേഷം ഭര്‍ത്താവിന്റെ അടുക്കലേക്ക് തിരികെയെത്താനായപ്പോള്‍ അവള്‍ സന്തോഷിച്ചു. എന്നാല്‍ സമൂഹത്തിന്റെ ഇരുട്ടറയിലേക്ക് ഒരിക്കല്‍ എറിയപ്പെട്ടവള്‍ക്ക് പിന്നെ സമൂഹത്തില്‍ സ്ഥാനമില്ല.
പിന്നീടവള്‍ എത്തിപ്പെടുന്നത് സമൂഹത്തില്‍ മാന്യമായി നിലനില്‍കുന്ന ഒരു സ്ഥാപനത്തിലാണ്. അവിടെ വച്ച് വര്‍ഷയ്ക്ക് വനി പിറന്നു. തന്റെ മകളായി അവള്‍ക്ക് ജീവിക്കാനുള്ള ഏക പ്രേരണ. പക്ഷേ മാന്യതയുടെ മുഖപടത്തിനു പിന്നിലെ സത്യങ്ങള്‍ മനസ്സിലാക്കിയപ്പോള്‍ അവള്‍ അവിടെനിന്ന് രക്ഷപ്പെടുന്നു. അവളുടെ ജീവിതത്തിലെ പ്രകാശനാളമായി കടന്നു വരികയാണ് നിശീഥ്. അയാളുടെ സ്‌നേഹം മനസ്സിലാക്കുമ്പോള്‍ അവള്‍ ഓടിയെളിക്കുയാണ്. എന്നാല്‍ അവിടെ നിശീഥിന്റെ അധ്യായം അവസാനിക്കുന്നില്ല. നിശീഥിന് തന്റെ ജീവിതവുമായി ഇഴപിരിയാനാത്ത ബന്ധമുണ്ടെന്ന് വര്‍ഷ തിരിച്ചറിയുന്നു.
പ്രണയസുന്ദരമായ ഒരു കഥയ്‌ക്കൊപ്പം സ്ത്രീത്വം അനുഭവിക്കുന്ന ദുരിതങ്ങളും ഈ നോവലില്‍ അവതരിപ്പിക്കുയാണ് പ്രതിഭാ റായ്. ഒരു തെറ്റും ചെയ്യാതെ സാമൂഹിക വിരുദ്ധരുടെ കൈയില്‍ അകപ്പെടുന്ന സ്ത്രീകളെ പതിതകളായി സമൂഹം അകറ്റി നിര്‍ത്തുമ്പോള്‍ തങ്ങള്ുടെ ഭോഗതൃഷ്ണ ശമിപ്പിക്കാന്‍ സ്ത്രീശരീരത്തെ ഒരു തുണ്ട് ഇറച്ചി കഷണമായി ഉപയോഗിക്കിന്ന പുരുഷന്‍ അശുദ്ധനാവുന്നില്ല എന്നതും ശ്രദ്ധേയമാണ്. നിശീഥിന്റെ പ്രണയസാഗരത്തില്‍ അലിഞ്ഞു ചേരാന്‍ കൊതിക്കുന്ന പുഴയാണ് വര്‍ഷ.
പുണ്യതോയ
പ്രതിഭാ റായ്
സരോജിനി ഉണ്ണിത്താന്‍
ഡിസി ബുക്‌സ്
Post Your Comments