മലയാള നോവലുകളില്‍ പുതിയ ഒരൂ പ്രമേയവുമായി കടന്നു വരുകയാണ് എം എല്‍ ഫൈസല്‍ ഖാന്‍. മലയാളത്തിലെ ആദ്യ വ്യവസായ നോവലായ സ്വപ്ന വ്യാപാരത്തിന്റെ രചയിതാവാണ് ഇദ്ദേഹം.
കേരളത്തിന്റെ ഒരു ഗ്രാമീണ മേഖലയില്‍ നിന്നും മുംബൈയില്‍ എത്തുന്ന ഗിരീഷ് നാരായണന്‍ എന്ന യുവ വ്യവസായിയുടെ ജീവിതത്തിലെ ജയപരാജയങ്ങള്‍ ആവിഷ്കരിക്കുന്ന നോവല്‍ ബിസിനസ് ലോകത്തിന്‍റെ ഉള്ളറകളിലേക്ക് കടക്കുന്നു. ആദ്യ കാലങ്ങളില്‍ മുംബൈയിലെ അഭയാര്‍ഥികളില്‍ ഒരാളായ് ജീവിക്കേണ്ടി വന്ന ഗിരീഷ് അഗസ്ത്യാ ലാന്‍ഡ് എന്ന പേര് നല്‍കിയ നെയ്യാര്‍ ഡാം പദ്ധതിയോടെ വ്യവസായി ആയി മാറുന്നു. കേരളത്തിന്‍റെ വ്യാവസായിക പരമല്ലാത്ത മുഖവും ഗിരീഷ് തുറന്നു കാണിക്കുന്നു.
എന്‍ ഡി ടി വിയുടെ ഐ പേഴ്സനാലിറ്റി പരിവാടിയില്‍ പങ്കെടുക്കുന്ന ഗിരീഷ് തന്‍റെ ജീവിതവും അതിലെ ഉയര്‍ച്ച താഴ്ചകളും പറയുന്ന രീതിയിലാണ് നോവലിന്‍റെ ആഖ്യാനം. ബിസിനസ് ലോകത്ത് ശ്രേദ്ധേയമായ 20 യുവ പ്രതിഭകളില്‍ ഏക മലയാളിയായ ഗിരീഷ് തന്‍റെ ജീവിതത്തിലൂടെ വ്യാവസായിക മേഖലയിലെ കാണാപ്പുറങ്ങള്‍ വായനക്കാരനെ അനുഭവിപ്പിക്കുന്നു.
ഒരു ബിസിനസ് നോവല്‍ എന്നുമാത്രമായി ഒതുങ്ങാതെ നായകന്‍റെ കുടുംബ ജീവിതവും ഈ നോവലില്‍ ഇട കര്‍ന്നു കടന്നു വരുന്നുണ്ട്. ഭാര്യ ഹിമയുമുള്ള ജീവിത മുഹൂര്‍ത്തങ്ങളും സന്തോഷങ്ങളും സങ്കടങ്ങളും അതിലുണ്ട്. വ്യവസായ ലോകത്തിലെ വിസ്മയപ്പിക്കുന്ന കാഴ്ചകള്‍ക്കപ്പുറം ആസ്വാദനത്തിന്റെ പുതിയ തലം അനുഭവവേദ്യമാക്കാന്‍ നോവലിന് സാധിക്കുന്നുണ്ട്.
Post Your Comments