bookreviewliteratureworld

അഭിനിവേശമാകുന്ന ലോകങ്ങള്‍

മോഡലിങ് ലോകത്തെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു നോവല്‍. സ്വവര്‍ഗാനുരാഗവും ലൈംഗികതയും അവയുടെ ഭീദിതമായ അനന്തരഫലങ്ങളും പ്രമേയമാക്കി വിഖ്യാത ഇന്ത്യന്‍ എഴുത്തുകാരിയായ ശോഭാ ഡേ രചിച്ച നോവലാണ് സ്‌ട്രെയ്ഞ്ച് ഒബ്‌സെഷന്‍. എഴുത്തിലേക്ക് തിരിയുന്നതിന് മുന്‍പ് ഒരു മോഡല്‍ ആയിരുന്ന ശോഭാ ഡേ ആ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ രചിച്ച നോവലാണിത്.

മോഡലിങ് ലോകത്തെ നക്ഷത്രമാവുക എന്ന ആഗ്രഹത്തോടെ വീട്ടുകാരുടെ ആശീര്‍വാദവുമായി ഡല്‍ഹിയില്‍ നിന്ന് ബോംബേയില്‍ എത്തിയതാണ് അമൃത അഗര്‍വാള്‍ എന്ന ഇരുപത് വയസ്സുകാരിയായ മോഡലാണ് പ്രധാന കഥാപാത്രം. ബോംബയില്‍ എത്തിയതാണ് അമൃത അഗര്‍വാള്‍ ഭാഗ്യ ദേവതയുടെ അനുഗ്രഹത്താല്‍ മോഡലിങ് രംഗം വെട്ടിപ്പിടിച്ചു.

എന്നാല്‍ അവിടെ പലതരത്തിലുള്ള പല വിധത്തിലുമുള്ള പ്രതിസന്ധികള്‍ അമൃതയെ കാത്തിരിക്കുന്നുണ്ടായിരുന്നു.  അതിലൊന്നായിരുന്നു നഗരത്തിലെ ഉയര്‍ന്ന പോലീസുദ്യോഗസ്ഥന്റെ മകളായ മിങ്‌സ് എന്ന മീനാക്ഷി അയ്യങ്കാര്‍. സ്വാധീനശേഷിയുള്ള മിങ്‌സിനെ എതിര്‍ക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. അവള്‍ അമൃതയെ വിടാതെ പിന്തുടര്‍ന്നു.

സ്വവര്‍ഗ്ഗാനുരാഗിയായ മിങ്‌സിന്റെ സൗഹൃദം സ്വീകരിക്കാന്‍ അമൃതയ്ക്കാവുമായിരുന്നില്ല. ഇതിനിടയിലാണ് ഏത് പെണ്ണിനെയും തന്റെ ആകര്‍ഷണ വലയത്തിനുള്ളിലാക്കാന്‍ കഴിവുള്ള റോവര്‍ അനുവാദം ചോദിക്കാതെ അമൃതയുടെ ജീവിതത്തിലേക്ക് കടന്നുവന്ന് അവളെ തന്റെ ഭോഗതൃഷ്ണയുടെ ഇരയാക്കുന്നത്. മിങ്‌സിന്റെ ക്രൂരമായ പ്രതികാരം ആ ചെറുപ്പക്കാരനെ തകര്‍ത്തുകളഞ്ഞു.

ശോഭാ ഡേ രചിച്ച നോവലാണ് സ്‌ട്രെയ്ഞ്ച് ഒബ്‌സെഷന്‍ അഭിനിവേശത്തിന്റെ തടവറ എന്ന പേരില്‍ ഡി സി ബുക്‌സ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. സിവിക് ചന്ദ്രന്റെ മകളും എഴുത്തുകാരിയും വിവര്‍ത്തകയുമായ കബനി. സി ആണ് ഈ കൃതിയുടെ വിവര്‍ത്തക. ശോഭാ ഡേയുടെ രചനാശൈലിയുടെ കരുത്ത് ഒട്ടും ചോര്‍ന്നുപോകാത്ത ഈ വിവര്‍ത്തനം പ്രസിദ്ധീകരിച്ചത് 2010ല്‍ ആണ്.

ശോഭാ ഡേയുടെ മറ്റു കൃതികളാണ് സോഷ്യലൈറ്റ് ഈവനിങ്‌സ്, ശോഭാ അറ്റ് സിക്‌സ്റ്റി. ഇവ രണ്ടും ഡി സി ബുക്‌സ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്.

shortlink

Post Your Comments

Related Articles


Back to top button