പ്രസംഗം ഒരു കലയാണ്. തന്റെ വാക്കുകളില്‍ എല്ലാവരെയും പിടിച്ചിരുത്തുവാനുള്ള ശക്തി പ്രാസംഗികനു ഉണ്ടാകണം. അത് ഉള്ള ഒരു പ്രാധാനമന്ത്രി ഇന്ന് നമുക്ക് ഉണ്ട്. നരേന്ദ്ര മോദിയുടെ വാക്കുകള്‍ക്കു ലോക കാതോര്‍ത്തിരുന്നത് നമ്മള്‍ കണ്ടു.
ഇന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ആയി ഇരിക്കുന്ന ഒരു വ്യക്തി പണ്ട് ചായ വിട്ടു നടന്ന ഒരു പയ്യനാണെന്നതു ഒരു വിസ്മയം ആകും മറ്റുള്ളവര്‍ക്ക്. അതുകൊണ്ട് തന്നെ അദ്ദേഹം നല്ല ഒരു വാഗ്മി ആയതെങ്ങനെ എന്ന ചിന്ത എല്ലാര്ക്കും ഉണ്ടാകും. ഇന്ന് വിദേശ രാജ്യങ്ങള്‍ അടക്കം അദ്ദേഹത്തിന്‍റെ വാക്കുകള്‍ക്കും പ്രസംഗത്തിനും നല്‍കുന്ന പ്രാധാന്യം കാണുമ്പോള്‍ ഓരോരുത്തരും അത് ആലോചിക്കുന്നുണ്ടാകും .
ലോകരാജ്യങ്ങൾ ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്കായി ചെവി കൂർപ്പിക്കുന്നത് എന്തുകൊണ്ടാണ്? ലോകസമൂഹത്തെ അദ്ദേഹം തന്റെ വാക്കുകൾ കൊണ്ട് പിടിച്ചിരുത്തുന്നത് എങ്ങനെ? വസ്തുതകൾ എങ്ങനെയാണ് അദ്ദേഹം ഹ്രസ്വവും സൂക്ഷ്മവുമായി സമർത്ഥിക്കുന്നത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരവും, ഒപ്പം ഒരു നല്ല പ്രാസംഗികനാകാനുള്ള മാർഗങ്ങളും പങ്കുവയ്ക്കുന്ന പുസ്തകമാണ് ‘സ്പീക്കിങ് ദ് മോദി വേ’
ചിന്തകനും വിദ്യാഭ്യാസ വിചക്ഷണനുമായ വിരേന്ദർ കപൂര്‍ രചിച്ച ഈ പുസ്തകത്തില്‍ ഗ്രന്ഥകാരൻ പ്രസംഗം എന്ന കലയെ നരേന്ദ്ര മോദിയുടെ
പ്രാസംഗിക വൈഭവത്തെ അടിസ്ഥാനമാക്കി വിലയിരുത്തുന്നു. രൂപ പബ്ലിക്കേഷൻസ് ആണ് പുസ്തകത്തിന്‍റെ പ്രസാധകർ
Post Your Comments