literatureworldnews

ബഷീര്‍ തന്റെ പിന്‍ഗാമിയായി കണ്ട പെരുന്ന തോമസ്‌

 

മലയാളത്തിന്‍റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ തന്റെ പിന്ഗാമി എന്ന് പ്രഖാപിച്ച ഒരു എഴുത്തുകാരന്‍ ഉണ്ട്. കൊച്ചിയിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും സാംസ്കാരിക നായകനുമായ പെരുന്ന തോമസ്‌.

ചങ്ങനാശേരിയില്‍ ജനിച്ച തോമസ്‌ കമ്മ്യുണിസ്റ്റ് പ്രവര്‍ത്തനകനായി ജീവിക്കുകയും ഒടുവില്‍ നാടുവിട്ട് 1946ല്‍ കൊച്ചിയില്‍ ജീവിക്കുകയും  ചെയ്തു. പാര്‍ട്ടി ഓഫീസില്‍ താമസവും പ്രവര്‍ത്തനവും നടത്തി കൊച്ചിയേ തന്റെ കര്‍മ്മ തട്ടകമാക്കി അദ്ദേഹം മാറ്റി.

കൊച്ചിയില്‍ എഴുത്തും രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തിയിരുന്ന വൈക്കം മുഹമ്മദ് ബഷീറിനെ പരിചയപ്പെട്ടത് തോമസിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി. തെരുവ് ജീവിതത്തിന്‍റെ കഷ്ടതകള്‍ വരച്ചിടുന്ന കഥകള്‍ എഴുതിയ തോമസ്സിനെ ബഷീറിനു ഇഷ്ടമായി നാടുവിടുന്നതിനു മുന്പ് തന്നെ തോമസ്‌ അവള്‍ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചിരുന്നു. വിവേകോദയും, കൌമുദി, തുടങ്ങിയ മുന്‍നിര പ്രസിദ്ധീകരണങ്ങളില്‍ അദ്ദേഹത്തിന്‍റെ കഥകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. ബഷീറിന്റെ രോഗാവസ്ഥയില്‍ അദ്ദേഹത്തെ നോക്കിയതും ഈ പെരുന്ന തോമസ്‌  ആയിരുന്നു. 1965ല്‍ മകള്‍ കോളര ബാധിച്ചു മരിക്കുന്നതോടെ എഴുത്തില്‍ പെരുന്ന നിശബ്ദനായി.

“അവൾ”(1945),”എനിക്ക് ദാഹിക്കുന്നു”(1958),“ഭ്രാന്ത് മോഷണം”(1968),“കർത്താവിന്റെ അളിയൻ”(1955),“ദാഹിക്കുന്ന റോസാപ്പൂ”(1957),“പട്ടേലും ചിരുതയും”(1953),“പഴമയുടെ പ്രേതങ്ങൾ”(1967),“മിശിഹാ തമ്പുരാന്റെ വളർത്തപ്പൻ”(1955) എന്റെ ചീത്തക്കഥകൾ(1954) ഉൾപ്പെടെ പത്തിലധികം കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എറണാകുളത്തെ അസംഘടിതരായ ടാക്സി ഡ്രൈവർമാരെ അണിനിരത്തി രൂപവത്ക്കരിച്ച ടാക്സി ഡ്രൈവേഴ്സ് യൂണിയന്റെ ആജീവനാന്ത പ്രസിഡന്റായിരുന്നു. കേരള കൗമുദിയിൽ പി.കെ. ബാലകൃഷ്ണനോടൊപ്പം തൊഴിൽ സംഘടന ഉണ്ടാക്കിയതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളെ തുടർന്ന് ജോലിയിൽനിന്ന് പുറത്താക്കപ്പെട്ടു. കെ.പി.സി.സി എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായിരുന്നു.എറണാകുളം പ്രസ് ക്ലബ്ബിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു. 1980 ആഗസ്റ്റ് 30നു 53-ആം വയസിൽ അന്തരിച്ചു. എറണാകുളം പി.ടി ഉഷ റോഡിൽ സർക്കാർ നൽകിയ സ്ഥലത്ത് ഇദ്ദേഹത്തിന്റെ പേരിൽ സ്മാരകമന്ദിരമുണ്ട്.

shortlink

Post Your Comments

Related Articles


Back to top button