കേരളം അറുപതാണ്ട് ആഘോഷിക്കുന്ന ഈ വേളയില്‍ മലയാള ഭാഷക്കും അക്ഷരങ്ങള്‍ക്കും ആദരവുമായി ക ച ട ത പ എന്ന ഹ്രസ്വചിത്രം. മലയാളം എഴുതാനും വായിക്കാനും അറിയില്ല എന്ന് പറയുന്ന മലയാളികള്‍ക്ക് മുന്നില്‍ ഭാഷയുടെ മഹത്വം കാട്ടികൊടുക്കുന്ന ചിത്രം.
മലയാളത്തില്‍ എത്ര അക്ഷരങ്ങള്‍ ഉണ്ടെന്നു ചോദിച്ചാല്‍ 30 മുതല്‍ 56 വരെ പറയുന്ന യുവ തലമുറയ്ക്ക് 51 ആക്ഷരങ്ങളുടെ മഹത്വം പറയുന്ന ഈ ചിത്രത്തില്‍ ധര്‍മ്മജന്‍, കാവ്യാ മാധവന്‍, അക്ഷര കിഷോര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നു.
ഹരി പി നായര്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രമേശ് പിഷാരടിയാണ്.
Post Your Comments