സൌന്ദര്യ സംരക്ഷണത്തിനുമൊപ്പം പ്രാധാന്യം ഏറി വരുന്ന ഒന്നാണ് തലമുടി സംരക്ഷണം. പെണ്ണിന്റെ അഴക് മുട്ടോളം തട്ടി കിടക്കുന്ന മുടിയണെന്ന ചിന്തകള്‍ ന്യൂ ജനറേഷന്‍ പെണ്‍കുട്ടികള്‍ക്ക് ഇല്ലെങ്കിലും മുടി അഴകാണെന്ന് സമതിക്കുന്നവരാണ് അവര്‍. അത് കൊണ്ട് തന്നെ നീളമില്ലെങ്കിലും ഭംഗിയും ബലവും കട്ടിയും ഉള്ള മുടികള്‍ അവര്‍ ആഗ്രഹിക്കുന്നു. അതിനായി വിപണിയിലെ പരസ്യ സാധനങ്ങളെ ആശ്രയിക്കുകയും ചെയ്യുന്നു.
ആത്മവിശ്വാസത്തിന്റെയും ആരോഗ്യത്തിന്‍റെയും അടയാളമായി ശാസ്ത്ര ലോകം ഇന്ന് തലമുടിയെ കണക്കാക്കുന്നു. പ്രമേഹം, ഹൃദ്രോഗം എന്നിവ തലമുടിയുടെ ആരോഗ്യത്തില്‍
നിന്നും തിരിച്ചറിയാന്‍ കഴിയും എന്ന് വിദഗ്ദ്ധര്‍ പറയുന്നു. എന്നാല്‍ നമ്മളില്‍ പലരും അത് ശ്രദ്ധിക്കുന്നില്ല. മുടി കൊഴിയുന്നത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്ന് കരുതി ആവശ്യമില്ലാത്ത എണ്ണകള്‍ നമ്മള്‍ വാങ്ങി തേയ്ക്കുന്നു.മുടി സംരക്ഷണത്തിനു പ്രധാന്യം ഏറി വരുന്ന ഈ കാലത്ത് വനിതാ മാസികകളിലെ ഒറ്റമൂലികള്‍ പരീക്ഷിക്കുന്നവരും കുറവല്ല.
അവര്‍ക്കെല്ലാം ആശ്വാസമായി ഇതാ ഒരു പുസ്തകം ഇറങ്ങിയിരിക്കുന്നു. തലമുടിയെപറ്റിയും തലയോട്ടിയിലെ ചര്‍മ്മത്തെ പറ്റിയും അവയ്ക്കുണ്ടാകുന്ന പ്രശ്നങ്ങളെ പറ്റിയും ശാസ്ത്രീയമായി പഠിച്ച ഡോ. അക്ഷയ് ബത്ര രചിച്ച ഹെയര്‍ എവരിതിംഗ് യു എവര്‍ വാണ്ടഡ് റ്റു നോ. ഈ ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത് പ്രൊഫ. ഗീതാലയം
ഗീതാകൃഷ്ണനാണു. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിനെ പേര് മുടിയഴക്.
തലമുടി സംരക്ഷണത്തിന്റെ ശാസ്ത്രീയ വശങ്ങളെ വിശദമായി അപഗ്രഥിച്ച് അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ഈ കൃതി വായനക്കാര്‍ക്ക് വളരെ ഉപയോഗമുള്ള ഒന്നാണ്.
Post Your Comments