literatureworldnews

എഴുത്ത് പ്രതിരോധം തന്നെയാണ് – പോള്‍ ബീറ്റി

18 പ്രസാധാകര്‍ തള്ളി കളഞ്ഞ ഒരു കൃതി സാഹിത്യത്തില്‍ ഇന്ന്എ ചര്ച്ച്സകള്‍ സൃഷ്ടിക്കുകയാണ്. ആ സാഹചര്യത്തില്‍ എഴുത്തിനെ കുറിച്ചും പുസ്തകം നിരസിക്കപ്പെടുന്നതിനെ കുറിച്ചും പോള്‍ ബീറ്റി തുറന്നു പറയുന്നു.  എഴുത്ത് സമൂഹത്തെ ചിന്തിപ്പിക്കുന്ന ഒന്നാണ്. എഴുത്ത് തന്നെ സംബന്ധിച്ചിടത്തോളം കഠിനപ്രവൃത്തിയാണെന്ന് ഈ വർഷത്തെ മാൻബുക്കർ പുരസ്ക്കാരം ലഭിച്ച പോള്‍ ബീറ്റി അഭിപ്രായപെടുന്നു.

ആക്ഷേപഹാസ്യം എന്ന തരത്തില്‍ മാത്രം തന്റെ രചനകള്‍ കാണുന്നതിനോട് ബീറ്റി യോജിക്കുന്നില്ല. ഗഹനമായ വിഷയങ്ങൾ, തീവ്രമായ അനുഭവങ്ങൾ ആ കൃതികളിലുണ്ട്. അത് മനസിലാക്കിയത് കൊണ്ടാകണം തന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ പ്രസാധകര്‍ തയ്യാറാവാത്തതെന്നും ബീറ്റി വിശ്വസിക്കുന്നു. 18 തവണയാണ് യു.കെയിലെ പ്രസാധകര്‍ ‘പുസ്തകം നല്ലതാണ് പക്ഷെ പ്രസിദ്ധീകരിക്കാന്‍ സാധിക്കില്ല’ എന്ന നിലപാടില്‍ തള്ളി കളഞ്ഞത്.

ജന്മനാടായ ലോസ് ഏഞ്ചല്‍സിന്‍റെ പശ്ചാത്തലത്തിലെഴുതിയ നാലാമത്തെ നോവലായ ‘ദ സെല്‍ഒൗട്ട്’ 2015ല്‍ വണ്‍വേള്‍ഡ് എന്ന സ്വതന്ത്ര പ്രസാധകരാണ് യൂറോപ്പിൽ പ്രസിദ്ധീകരിച്ചത്. ബുക്കര്‍ പുരസ്കാരത്തിന് അര്‍ഹമായ പുസതകത്തിന് 2015ലെ ഫിക്ഷനുള്ള നാഷണല്‍ ബുക്ക് ക്രിട്ടികിസ് സര്‍ക്കില്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

തന്‍റെ  ആഫ്രിക്കന്‍ അമേരിക്കന്‍ വ്യക്തിത്വം സ്ഥാപിക്കാനായി അന്യായവും അക്രമവും പ്രവര്‍ത്തിച്ചു കൊണ്ട് അടിമത്വവും വേര്‍തിരിവും തിരികെ കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന ബൊണ്‍ബൊണ്‍ ആണ് സെല്‍ഒൗട്ടിലെ പ്രധാന കഥാപാത്രം. വംശീയതയും അക്രമവും എഴുതിയ ഈ കൃതി വായനക്കാരെ അലോസരപ്പെടുത്തുന്നു. അപ്പോള്‍ പിന്നെ പ്രസാധകര്‍ ഏറ്റെടുക്കുന്നതെങ്ങനെ. എഴുത്ത് ഇപ്പോഴും വിമര്‍ശനാത്മകം ആയിരിക്കും. അതില്‍ നാടും അവിടത്തെ ജീവിതവും കടന്നു വരുന്നത് സ്വാഭാവികം എന്നതിനേക്കാള്‍ അതിനോടുള്ള അമര്‍ഷം രേഖപെടുത്തുന്നു എന്നത് തന്നെയാണ്. അതിനാല്‍ അത്തരം കൃതികള്‍ പ്രസിദ്ധീകരിക്കാന്‍ പ്രസാധകര്‍ മുഖം തിരിക്കുന്നു.

1996ല്‍ പ്രസിദ്ധപ്പെടുത്തിയ ‘ദ വൈറ്റ് ബോയ് ഷഫിള്‍’ എന്ന ബീറ്റിയുടെ ആദ്യ നോവല്‍ വിമര്‍ശക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ടഫ് (2000),ഹോക്കും(2006),സ്ളംബര്‍ലാന്‍്റ് (2008) എന്നിവ അദ്ദേഹത്തിന്‍റെ പ്രധാന കൃതികളാണ്.

 

shortlink

Post Your Comments

Related Articles


Back to top button