Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
bookreviewliteratureworld

സിനിമയുടെ മറുവായന

 

നവ സിനിമയുടെ മറുവായന എന്ന ടാഗ് ലൈനുമായി പ്രസിദ്ധീകരിക്കപ്പെട്ട ഗ്രന്ഥമാണ് റിവേഴ്സ്ക്ലാപ്പ്. പുതുതലമുറ ചലച്ചിത്ര നിരൂപകരില്‍ ശ്രേദ്ധേയനായ അന്‍വര്‍ അബ്ദുള്ളയുടെ ചലച്ചിത്ര ലേഖനങ്ങളുടെ സമാഹാരമാണ് റിവേഴ്സ്ക്ലാപ്പ്. മുഖ്യധാര ആഘോഷിച്ച ചലച്ചിത്രങ്ങളുടെ വിശദമായ നിരൂപണങ്ങളാണ് ഈ ലേഖനങ്ങളിലുള്ളത്. തമിഴ് സിനിമകളായ വിശ്വരൂപം, തുപ്പാക്കി എന്നീ  സിനിമകള്‍ ഉയര്‍ത്തിയ  പ്രതിലോമകരമായ ആശയങ്ങള്‍, ജനപ്രിയ താരങ്ങളുടെ അന്യഭാഷാ പ്രവേശനങ്ങള്‍, മലയാളത്തിന്റെ നൊസ്റ്റാള്‍ജിയ ആയി അവരോധിക്കപ്പെട്ട പത്മരാജന്‍ ചിത്രങ്ങളുടെ നിരൂപണം എന്നിവ ശ്രദ്ധേയമായ ലേഖനങ്ങളാണ്. ഇവയേക്കാള്‍ ആകര്‍ഷകമായ ലേഖനങ്ങള്‍ മലയാള സിനിമയിലെ വാലറ്റങ്ങള്‍, മള്‍ട്ടിപ്ലക്സുകളുടെ നവതുരങ്കങ്ങള്‍ എന്നിവയാണ്.

അടുത്തകാലത്ത് വലിയയൊരു ഫാഷനായി മാറിയ മലയാള സിനിമയിലെ ടെയില്‍ എന്ടുകളെ കുറിച്ചുള്ള പഠനമാണ് വാലറ്റങ്ങള്‍ വിറകൊള്ളുമ്പോള്‍. സിനിമയുടെ ആകെത്തുകയേ അട്ടിമറിക്കുവാന്‍ പര്യാപ്തമായ ടെയില്‍ എന്ടുകള്‍ പ്രേക്ഷകനെ പരിഹസിക്കുകയാണ് ചെയ്യുന്നതെന്ന് അന്‍വര്‍ ചൂണ്ടിക്കാണിക്കുന്നു. 2010 മുതല്‍ വ്യത്യസ്തമായ ഒരു കൂട്ടം സിനിമകള്‍ പ്രത്യേകിച്ച് ചെറുപ്പക്കാരുടെ സിനിമകള്‍ വലിയ വിജയം നേടിയപ്പോള്‍ അവയെ നവതരംഗ സിനിമാ എന്ന് ഒരുപാടുപേര്‍ ആഘോഷിച്ചു. യഥാര്‍ത്ഥത്തില്‍ ആ സിനിമയില്‍ നവതരംഗമായ ഒന്നും തന്നെയില്ലെന്നു അന്‍വര്‍ സ്ഥാപിച്ചെടുക്കുന്നു.

ചലച്ചിത്ര നിരൂപണ രംഗത്തെ പുതിയ പ്രതിഭയായ അന്‍വര്‍ അബ്ദുള്ള വ്യവസ്ഥാപിതമായ ചലച്ചിത്ര നിരൂപണത്തിന്റെ ശൈലികളെ നിരാകരിക്കുന്ന വ്യക്തിയാണ്. അത്യന്തം ഗൗരവതരമായി ചെയ്യേണ്ടുന്ന ഒന്നാണ് ചലച്ചിത്ര നിരൂപണമെന്നു മുന്‍കാല നിരൂപകര്‍ ബോധ്യപ്പെടുത്തിയെങ്കില്‍ നിരൂപണത്തില്‍ ആവശ്യത്തിനു  നര്‍മ്മ പരിഹാസ ശൈലികള്‍ ഉപയോഗപ്പെടുത്താമെന്ന് അന്‍വര്‍ തന്റെ എഴുത്തിലൂടെ തെളിയിച്ചു. കൃഷ്ണനും രാധയും എന്ന ചിത്രത്തെ മുന്‍നിര്‍ത്തി സന്തോഷ്‌ പണ്ഡിറ്റ്‌ എന്ന സംവിധായകനെ വിലയിരുത്തുന്ന അന്‍വര്‍ മലയാള സിനിമയിലെ സൂപ്പര്‍ താര മാടമ്പികളെ പൊളിച്ചെടുക്കുന്നുണ്ട്.

അതി നിശിതമായ പരിഹാസങ്ങളിലൂടെ മലയാള ചലചിത്ര നിരൂപണ രംഗത്തു പുതിയൊരു പാത തെളിയിക്കുകയാണ് അന്‍വര്‍ അബ്ദുള്ള. നിരൂപണം എന്നതിലുപരി പ്രത്യയശാസ്ത്ര തത്ത്വങ്ങള്‍ ഒന്നും ഇല്ലാത്തതിനാല്‍ സിനിമാ ആസ്വാദകര്‍ക്കും വായനക്കാര്‍ക്കും ഈ പുസ്തകം കൂടുതല്‍ സ്വീകാര്യം ആകും.
റിവേഴ്സ് ക്ലാപ്പ്
അന്‍വര്‍ അബ്ദുള്ള
മാതൃഭൂമി ബുക്സ്
വില 100

shortlink

Post Your Comments

Related Articles


Back to top button