Sports

കോഹ്‌ലി ലോക റാങ്കിങില്‍ ഒന്നാമത്

ന്യൂഡല്‍ഹി: ഇന്ത്യന്‍ താരം വിരാട് കോഹ്ലിക്ക് ലോക ട്വന്റി-20 ചാമ്പ്യന്‍ഷിപ്പിലെ ഉജ്വല പ്രകടനത്തിന് പിന്നാലെ ഐസിസി ടി20 റാങ്കിങില്‍ ഒന്നാം സ്ഥാനം. ലോകചാമ്പ്യന്‍ഷിപ്പില്‍ നാല് മത്സരങ്ങളില്‍നിന്നുള്ള 184 റണ്‍സ് സമ്പാദ്യത്തോടെ 92 റണ്‍സ് എന്ന ശരാശരിയുമായാണ് കോഹ്ലി ലോക റാങ്കിങില്‍ മുന്നിലെത്തിയത്. കോഹ്ലിയുടെ കുതിപ്പ് ഓസ്ട്രേലിയന്‍ താരം ആരോണ്‍ ഫിഞ്ചിനെ പിന്തള്ളിക്കൊണ്ടാണ്.

വെസ്റ്റ് ഇന്‍ഡീസ് താരം സാമുവല്‍ ബദ്രിയാണ് ബൗളിങ്ങില്‍ ഒന്നാം സ്ഥാനത്ത്. ബദ്രി ഒന്നാം സ്ഥാനത്തെത്തിയത് ഇന്ത്യയുടെ ആര്‍ അശ്വിനെ പിന്തള്ളിയാണ്. ബദ്രിയുടെ കുതിപ്പിന് കാരണംനാല് കളികളില്‍നിന്ന് ആറ് വിക്കറ്റ് നേടിയതാണ്. ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലിലെത്തിയിട്ടുള്ളത് ലോക റാങ്കിങ്ങില്‍ ആദ്യ അഞ്ച് സ്ഥാനത്തിനുള്ളിലുള്ളവരാണ്. ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. ന്യൂസിലാന്‍ഡ് രണ്ടും വെസ്ററ് ഇന്‍ഡീസ് മൂന്നും ഇംഗ്ലണ്ട് അഞ്ചും റാങ്കുകളിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button