Cinema

എന്നു നിന്റെ മൊയ്തീന്റെ ചരിത്രവിജയത്തിനു ശേഷം പ്രിഥ്വിരാജിനെ പ്രധാന കഥാപാത്രമാക്കി ആർ എസ് വിമൽ ചിത്രം

മൊയ്തീന്റെയും കാഞ്ചനമാലയുടെയും യഥാർത്ഥപ്രണയകഥ വെള്ളിതിരയിലെതിച്ച് മലയാള സിനിമയുടെ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച സംവിധായകനാണ് ആർ എസ് വിമൽ കഴിഞ്ഞ കൊല്ലത്തെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രങ്ങളിൽ രണ്ടാം സ്ഥാനത്താണ് പ്രിഥ്വിരാജും പാർവതിയും നായികാനായകന്മാരായ എന്നു നിന്റെ മൊയ്തീൻ മലയാള സിനിമാചരിത്രത്തിലെ എക്കാലത്തെയും മികച്ച ഒരു പ്രണയചിത്രമായിരുന്നു ആർ എസ് വിമൽ സംവിധാനവും തിരക്കഥയും നിർവഹിച്ച എന്നു നിന്റെ മൊയ്തീൻ ചിത്രത്തിന് നിരൂപകരിൽ നിന്നും കളക്ഷനിൽ നിന്നും ഒരേ പോലെ മികച്ച ഫലം ഉണ്ടായി എന്നത് മലയാളസിനിമയിൽ അപൂരവ്വമാണ്‌
ഇപ്പോൾ വിമൽ തന്റെ അടുത്ത ചിത്രത്തിന്റെ തിരക്കഥ എഴുതുന്ന തിരക്കിലാണ് പ്രിത്വിരാജ് പ്രധാനവേഷത്തിലെത്തുന്ന ഈ ചിത്രം മലയാള സിനിമയിലെ തന്നെ ഏറ്റവുമധികം സാമ്പത്തിക ചിലവുള്ള ചിത്രമാണെന്നാണ് അറിയാൻ കഴിയുന്നത് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തുന്നത് വിമൽ തന്നെയാണ്.മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത് മഹാഭാരതം തന്റെ മനസ്സിനെ അത്രയധികം സ്വാധീനിച്ചു എന്നും ഇതിനു വേണ്ടി അദ്ദേഹം ധാരാളം റിസെർച്ച്‌ നടത്തിയിട്ടുണ്ട് എന്നുമാണ് ഇതുവരെ നാം കേട്ടതും അറിഞ്ഞതുമായ മഹാഭാരതത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ചിത്രത്തിൽ നിങ്ങൾ കാണാൻ പോകുന്നതെന്നും വിമൽ കൂട്ടിച്ചേർത്തു
പ്രിഥ്വിരാജ് തന്നെയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്ന് താൻ ഉറപ്പിച്ചു കഴിഞ്ഞു എന്നും എന്നാൽ മറ്റു കഥാപാത്രങ്ങളെ ആരൊക്കെ അവതരിപ്പിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു സായിപല്ലവി നായികയാവുമെന്ന പ്രചരണത്തിൽ യാതൊരു കഴമ്പുമില്ലെന്നും സായിപല്ലവി ഈ ചിത്രത്തിൽ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി ഈ ജനുവരി പതിനഞ്ചിന് ദുബായിൽ വച് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപണം നടത്തുമെന്നും ദുബായി ബേസ്ഡ് വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button