ഷാര്‍ജ: സജ്ജയിലെ ഇന്‍ഡസ്ട്രിയല്‍ സോണിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. ഏഷ്യക്കാരായ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ രണ്ട് തൊഴിലാളികളെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമുട്ടളിന്റെ കാരണം വ്യക്തമല്ല. ഏറ്റുമുട്ടലില്‍ നിരവധി ഏഷ്യന്‍ തൊഴിലാളികള്‍ ഉള്‍പ്പെട്ടതായി പോലീസ് പറഞ്ഞു. കത്തികള്‍ ഉപയോഗിച്ചായിരുന്നു ഏറ്റുമുട്ടല്‍. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Post Your Comments