India

മാഗി ഭക്ഷണയോഗ്യമല്ലെന്ന് രണ്ടാംഘട്ട പരിശോധനാഫലം

ന്യൂഡല്‍ഹി : മാഗി ന്യൂഡില്‍സ് ഗുണമേന്മ പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ടു. ലക്‌നോ ലാബോര്‍ട്ടറിയില്‍ നടന്ന സാമ്പിള്‍ പരിശോധനയിലാണ് മാഗിയില്‍ ആരോഗ്യത്തിനു ഹാനികരമായ ഘടകങ്ങള്‍ കണ്ടെത്തിയത്.

കാണ്‍പുര്‍ ഭക്ഷ്യസുരക്ഷ വകുപ്പാണ് മാഗിയുടെയും യീപ്പിയുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. ഗുണമേന്മ പരിശോധനയില്‍ പരാജയപ്പെട്ടതോടെ ഭക്ഷ്യവകുപ്പ് ഈ കമ്പനികള്‍ക്ക് നോട്ടീസ് അയക്കുകയും കേസെടുക്കുകയും ചെയ്തു. എംഎസ്ജിയുടെ അളവ് അനുവദനീയമായതിലും അധികമാണെന്നാണ് കണ്ടെത്തിയത്. മാഗിയെക്കൂടാതെ യീപ്പി ന്യൂഡില്‍സിലും ആരോഗ്യത്തിനു ഹാനികരമായ ഘടകങ്ങള്‍ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button