മുംബൈ : 128ജിബി വേരിയന്റ് സാംസങ് ഗാലക്സി എസ്24 എഫ്ഇ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ സുവർണാവസരം. സാംസങ് ഗാലക്സി എസ്24 എഫ്ഇ ഏകദേശം 60,000 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. എന്നാലിപ്പോൾ ഈ പ്രീമിയം സ്മാർട്ട്‌ഫോൺ 35,000 രൂപയ്ക്ക് വാങ്ങാമെന്നതാണ് നേട്ടം. ഇനി പഴയ ഫോൺ മാറ്റി വാങ്ങുന്നവരാണെങ്കിൽ, അതിനും അധിക ഇളവുണ്ട്.
സാംസങ്ങിന്റെ ഫാൻ എഡിഷൻ സ്മാർട്ഫോണാണ് ഗാലക്സി എസ്24 എഫ്ഇ. 37,499 രൂപയ്ക്കാണ് ഇതിന്റെ മിന്റ് കളർ ഫോൺ ആമസോണിൽ കാണിച്ചിരിക്കുന്നത്. ഈ കളർ വേരിയന്റിന് മാത്രമാണ് ഇത്രയും വിലക്കുറവെന്നതും ശ്രദ്ധിക്കുക. 8GB RAM, 128GB സ്റ്റോറേജ് ഫോൺ ആദായത്തിൽ വാങ്ങണമെങ്കിൽ മിന്റ് കളർ ഫോൺ വാങ്ങാം.
ഇതിന് പുറമെ ആമസോൺ HDFC കാർഡുകളിലൂടെയും മറ്റും 1750 രൂപ വരെ ഇളവ് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ 35,749 രൂപയ്ക്ക് ഗാലക്സി എസ്24 എഫ്ഇ വാങ്ങാവുന്നതാണ്. 1,688.55 രൂപ വരെ ഫോണിന് നോ-കോസ്റ്റ് ഇഎംഐയും ലഭ്യമാണ്. പലിശ ഉൾപ്പെടുത്തിയിട്ടുള്ള ഇഎംഐയാണെങ്കിൽ, 1,818 രൂപയ്ക്ക് വാങ്ങാം. എക്സ്ചേഞ്ചിൽ വാങ്ങുകയാണങ്കിൽ, ബാങ്ക് ഓഫർ ഉൾപ്പെടുത്താതെ 35,500 രൂപയ്ക്ക് സ്വന്തമാക്കാം. ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണെന്നതും ശ്രദ്ധിക്കുക.
സാംസങ് ഗാലക്സി എസ്24 എഫ്ഇ അലുമിനിയം ഫ്രെയിമിലാണ് നിർമിച്ചിട്ടുള്ളത്. ഇതിൽ ഗൊറില്ല ഗ്ലാസ് ആണ് സംരക്ഷണം നൽകുന്നത്. IP68 റേറ്റിംഗുള്ള സ്മാർട്ഫോണാണ് ഗാലക്സി എസ്24 എഫ്ഇ. വെള്ളത്തിനെയും പൊടിയെയും പ്രതിരോധിക്കാൻ ഇത് വളരെ മികച്ചതാണ്. 6.7 ഇഞ്ച് ഡൈനാമിക് അമോലെഡ് 2X ഡിസ്‌പ്ലേയും ഫോണിൽ ഫീച്ചർ ചെയ്തിരിക്കുന്നു. 120Hz സുഗമമായ റിഫ്രഷ് റേറ്റും ഫോണിലുണ്ട്. ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് + പ്രൊട്ടക്ഷനാണുള്ളത്.
സാംസങ് ഗാലക്സി എസ്24 എഫ്ഇയിൽ എക്‌സിനോസ് 2400e ചിപ്‌സെറ്റ് കൊടുത്തിട്ടുണ്ട്. ഫോട്ടോഗ്രാഫി പ്രേമികൾക്കായി, 50MP+8MP+12MP ചേർന്ന ട്രിപ്പിൾ ക്യാമറ യൂണിറ്റ് സജ്ജീകരിച്ചിരിക്കുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 10 മെഗാപിക്സൽ ക്യാമറയും ഇതിലുണ്ട്. ഫോണിന് പവർ നൽകുന്നത് 4700mAh ബാറ്ററിയാണ്. ഇത് ദിവസം മുഴുവൻ പ്രവർത്തിപ്പിക്കാൻ ശേഷിയുള്ളതാണ്. പോരാഞ്ഞിട്ട് ഈ ബാറ്ററി 25W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നുമുണ്ട്.
Leave a Comment