വാഹന പ്രേമികളിൽ ആവേശം നിറച്ച അബുദാബി ബാജ ചാലഞ്ചിൻ്റെ രണ്ടാം സീസൺ അവസാനിച്ചു

എമിറേറ്റ്സ് മോട്ടോർസ്പോർട്സ് ഓർഗനൈസേഷനുമായി ചേർന്ന് സംയുക്തമായി അബുദാബി സ്പോർട്സ് കൗൺസിലാണ് ഈ റേസ് സംഘടിപ്പിച്ചത്

ദുബായ് : അബുദാബി ബാജ ചാലഞ്ച് രണ്ടാം സീസൺ സമാപിച്ചു. നാല് ഘട്ടങ്ങളായി നടന്ന മത്സരങ്ങൾക്ക് ശേഷമാണ് അബുദാബി ബാജ ചാലഞ്ച് 2024–2025 സീസൺ സമാപിച്ചത്. എമിറേറ്റ്സ് മോട്ടോർസ്പോർട്സ് ഓർഗനൈസേഷനുമായി ചേർന്ന് സംയുക്തമായി അബുദാബി സ്പോർട്സ് കൗൺസിലാണ് ഈ റേസ് സംഘടിപ്പിച്ചത്.

അബുദാബിയിൽ വെച്ചായിരുന്നു ഈ നാല് റൗണ്ട് റേസുകളും നടത്തിയത്. അൽ ഐനിലെ നഹൽ ഡെസേർട് മേഖലയിൽ വെച്ച് നടന്ന നാലാമത്തെയും അവസാനത്തെയും റൌണ്ട് റേസിൽ മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള 92 പേർ പങ്കെടുത്തു. ഇതിൽ 24 എമിറാത്തി ഡ്രൈവർമാരും ഉൾപ്പെടുന്നു.

നൂറ് കിലോമീറ്ററിലധികം ദൈർഘ്യമുള്ള ഒരു മണൽപാതയിലൂടെയായിരുന്നു ഈ മത്സരം. അമ്പത് മോട്ടോർസൈക്കിളുകൾ, ഏഴ് ക്വാഡ് ബൈക്കുകൾ, ഏഴ് കാറുകൾ, 28 സൈഡ് ബൈ സൈഡ് വാഹനങ്ങൾ എന്നിവ നാലാം റൗണ്ടിൽ പങ്കെടുത്തു.

2024 ഒക്ടോബർ 12 മുതൽ 2025 ഏപ്രിൽ 12 വരെ നാല് ഘട്ടങ്ങളിലായാണ് അബുദാബി ബാജ ചാലഞ്ച് രണ്ടാം സീസൺ നടത്തിയത്.

Share
Leave a Comment