പോളിടെക്‌നിക് കഞ്ചാവ് കേസ് : നാല് വിദ്യാര്‍ഥികളെ കോളജ് പുറത്താക്കി

ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പുറത്താക്കാന്‍ തീരുമാനമായത്

കൊച്ചി : കളമശ്ശേരി പോളിടെക്‌നിക് കഞ്ചാവ് കേസില്‍ പ്രതികളായ നാല് വിദ്യാര്‍ഥികളെ കോളജ് പുറത്താക്കി. ആകാശ്, ആദിത്യന്‍, അഭിരാജ്, അനുരാജ് എന്നിവരെയാണ് പുറത്താക്കിയത്.

ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പുറത്താക്കാന്‍ തീരുമാനമായത്. നേരത്തെ, കോടതി അനുമതിയോടെ വിദ്യാര്‍ഥികളെ പരീക്ഷയെഴുതാന്‍ പോലീസ് അനുവദിച്ചിരുന്നു.

ഒരു മാസം മുമ്പാണ് കളമശ്ശേരി പോളിടെക്‌നികില്‍ നിന്ന് നാല് വിദ്യാര്‍ഥികളെയും പൂര്‍വവിദ്യാര്‍ഥികളേയും കഞ്ചാവുമായി പിടികൂടിയത്. കഞ്ചാവ് സൂക്ഷിക്കുക മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തിയെന്നും കണ്ടെത്തിയിരുന്നു.

അന്ന് തന്നെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Share
Leave a Comment