മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ് പേവിഷബാധ: ചികിത്സയിലായിരുന്ന 5 വയസ്സുകാരി മരിച്ചു

മലപ്പുറം: മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയേറ്റ അഞ്ചുവയസ്സുകാരി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് സന ഫാരിസിന്റെ മരണം. പെരുവളളൂര്‍ കാക്കത്തടം സ്വദേശിയുടെ മകളാണ് സന. മാർച്ച് 29നാണ് സനയെ തെരുവുനായ ആക്രമിക്കുന്നത്. കുട്ടി മിഠായി വാങ്ങാനായി പുറത്തുപോയപ്പോഴാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.

തലയ്ക്കും കാലിനുമായിരുന്നു നായ കടിച്ചത്. ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ഐഡിആർബി വാക്സിൻ എടുത്തെങ്കിലും പിന്നീട് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. കഴുത്തിന് മുകളിലേക്കേറ്റ പരിക്ക് ​ഗുരുതരവും ആഴത്തിലുള്ളതുമായതിനാൽ വാക്സിൻ ഫലപ്രദമാകാത്ത സാഹചര്യം ഉണ്ടാകാമെന്ന് ആരോ​ഗ്യവിദ​ഗ്ധർ പറഞ്ഞു.

വെള്ളിയാഴ്ചയാണ് പേ വിഷബാധ ലക്ഷണങ്ങളോടെ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ കുട്ടി ഉൾപ്പടെ ഏഴുപേർക്ക് അന്ന് കടിയേറ്റിരുന്നു. എന്നാൽ കുട്ടി ഒഴികെയുള്ളവരുടെ ആരോ​ഗ്യനില തൃപ്തികരമാണ്.

 

 

Share
Leave a Comment