ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ സൈനിക യൂണിഫോമിൻ്റെ തരത്തിലുള്ള വസ്ത്ര വിൽപ്പന നിരോധിച്ചു

പൊതു സമാധാനത്തിനും സുരക്ഷയ്ക്കും ഉണ്ടായേക്കാവുന്ന ഭീഷണി സാധ്യത കണക്കിലെടുത്താണ് നിരോധനമെന്ന് ഉത്തരവില്‍ പറയുന്നു

ജമ്മു : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരിലെ കിഷ്ത്വാര്‍ ജില്ലയില്‍ സൈനിക യൂണിഫോമുകളുടെയും സമാനമായ വസ്ത്രങ്ങളുടെയും വില്‍പ്പന, തുന്നല്‍ എന്നിവയ്ക്ക് നിരോധനം. യൂണിഫോം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനായാണ് നടപടി.

കിഷ്ത്വാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് കുമാര്‍ ഷാവനാണ് നിരോധനത്തിന് ഉത്തരവിട്ടത്. പൊതു സമാധാനത്തിനും സുരക്ഷയ്ക്കും ഉണ്ടായേക്കാവുന്ന ഭീഷണി സാധ്യത കണക്കിലെടുത്താണ് നിരോധനമെന്ന് ഉത്തരവില്‍ പറയുന്നു.

സൈനിക യൂണിഫോമുകള്‍ വാങ്ങുകയും സൂക്ഷിക്കുകയും വില്‍ക്കുകയും ചെയ്യുന്ന എല്ലാ അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളും കടകളും പ്രവര്‍ത്തനാനുമതിയെക്കുറിച്ച് അടുത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ രേഖാമൂലം വിവരം കൈമാറണമെന്ന് ജില്ലാ മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കി. 15 ദിവസത്തിനുള്ളില്‍ ഈ വിവരങ്ങള്‍ ഹാജരാക്കണമെന്നാണ് നിര്‍ദേശം.

Share
Leave a Comment