9 പേർ കൊല്ലപ്പെട്ടത് തെരഞ്ഞെടുപ്പിന്റെ തലേദിവസം, കാനഡയിലെ സംഭവം അപകടമോ ഭീകരാക്രമണമോ, അന്വേഷണത്തിന് പൊലീസ്

ഒട്ടാവ : കനേഡിയൻ നഗരമായ വാൻകൂവറിൽ ആഘോഷത്തിനിടയിലേക്ക് കാർ ഇടിച്ചുകയറി 9 പേർ കൊല്ലപ്പെട്ട സംഭവം ഭീകരാക്രമണമാണോ എന്ന് പരിശോധിക്കുമെന്ന് പൊലീസ്. നാളെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജ്യത്തെ ഞെട്ടിച്ച് കാർ അപകടമുണ്ടായത്. സംഭവം അപകടമാണോ ആക്രമണമാണോ എന്നത് പോലീസ് ഉദ്യോഗസ്ഥർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കാർ രാജ്യങ്ങളിലും അമേരിക്കയിലുമുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഭീകരവാദ ആക്രമണം പൊലീസ് സംശയിക്കുന്നു. പുതുവത്സരാഘോഷത്തിൽ, 42 വയസ്സുള്ള അമേരിക്കൻ പൗരൻ ഷംസുദ്-ദിൻ ജബ്ബാർ ന്യൂ ഓർലിയാൻസിലെ തിരക്കേറിയ തെരുവിലേക്ക് പിക്കപ്പ് ട്രക്ക് ഓടിച്ചു കയറ്റി 14 പേരെ കൊലപ്പെടുത്തി. ഇയാളെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തി. ബെർലിൻ, ലണ്ടൻ, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിലും സമാനമായ ആക്രമണം നടന്നു.

Share
Leave a Comment