കിടിലൻ വിലക്കുറവിൽ സാംസങ് ഗാലക്സി എസ്23 അൾട്രാ 5G സ്വന്തമാക്കാം : ആമസോണിൽ ഗംഭീര ഡീൽ

ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും ആൻഡ്രോയിഡ് സ്മാർട്ഫോണിലെ രാജാക്കന്മാരാണിവർ

മുംബൈ : 200MP ക്വാഡ് ക്യാമറയുള്ള സാംസങ് ഗാലക്സി എസ്23 അൾട്രാ 5G വിലക്കിഴിവിൽ സ്വന്തമാക്കാം. ജനപ്രിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോണിന് ആമസോണിൽ ഗംഭീര ഡീലാണ് അനുവദിച്ചിട്ടുള്ളത്. ഇത്തവണ ഗാലക്സി എസ്24 അൾട്രാ വന്നിട്ടും, 2023-ലെ ഈ മോഡലിന് വീര്യം കുറഞ്ഞിട്ടില്ല. ഐഫോണുകളെ പോലും വെല്ലുന്ന പെർഫോമൻസും, ക്യാമറയിലെ ആധിപത്യവുമാണ് Galaxy S23 അൾട്രാകളെ വ്യത്യസ്തമാക്കുന്നത്.

6.8 ഇഞ്ച് QHD+ ഡൈനാമിക് AMOLED ഡിസ്‌പ്ലേയുള്ള സ്മാർട്ഫോണാണ് സാംസങ്ങിന്റെ ഗാലക്സി എസ്23 അൾട്രാ. ഇതിന്റെ റിഫ്രഷ് റേറ്റ് 120 Hz ആണ്. ക്വാഡ് എച്ച്ഡി പ്ലസ് ടെക്നോളജിയാണ് സാംസങ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. 1200 nits പീക്ക് ബ്രൈറ്റ്‌നസാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്കുള്ളത്. ഗൊറില്ല ഗ്ലാസ് വിക്ടസ് 2 പ്രൊട്ടക്ഷനും സാംസങ് സ്ക്രീനിന് ലഭിക്കുന്നു.

മൾട്ടിടാസ്കിംഗിനായി, ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 പ്രൊസസർ കൊടുത്തിരിക്കുന്നു. വലിയ 5000mAh ബാറ്ററി ഗംഭീരമായി ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.

ഫോട്ടോഗ്രാഫിക്കും വീഡിയോഗ്രാഫിക്കും ആൻഡ്രോയിഡ് സ്മാർട്ഫോണിലെ രാജാക്കന്മാരാണിവർ. ഇതിൽ ക്വാഡ് ക്യാമറ യൂണിറ്റാണുള്ളത്. അതിൽ മെയിൻ ക്യാമറയാകട്ടെ 200MP ആണ്. മറ്റ് മൂന്ന് ക്യാമറ സെൻസറുകൾ 10MP + 12MP + 10MP എന്നിവ ചേർന്നതാണ്. ഫോണിന്റെ മുൻവശത്ത് സ്ഥാപിച്ചിരിക്കുന്നത് 12MP ക്യാമറയാണ്. സെൽഫികളും വ്ളോഗിങ്ങും വീഡിയോ കോളുകളും ഗംഭീരമാക്കുന്ന എക്സ്പീരിയൻസ് ഈ ഫ്രണ്ട് ക്യാമറയിൽ നിന്നും ലഭിക്കുന്നതാണ്.

149,999 രൂപ റീട്ടെയിൽ വില വരുന്ന 12GB റാമും 256GB സ്റ്റോറേജ് ഫോണിന് കിഴിവുണ്ട്. ഏകദേശം പകുതിയ്ക്ക് അടുത്ത് ഈ പ്രീമിയം സെറ്റിന്റെ വില കുറച്ചിരിക്കുന്നു. എന്നുവച്ചാൽ 45 ശതമാനം വിലക്കിഴിവാണ് ആമസോൺ നൽകുന്നത്. ഇങ്ങനെ ഫോൺ ഇപ്പോൾ സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 82,999 രൂപയ്ക്കാണ്.

3,737 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഇടപാടുകളും നിങ്ങൾക്ക് ലഭിക്കും. 3,737 രൂപ മാസം മാസം അടച്ച് ഈ ഫ്ലാഗ്ഷിപ്പ് ഫോൺ വാങ്ങാമെന്നതാണ് ഡീൽ. അതും പലിശ രഹിത ഇടപാടാണിത്. ആമസോൺ പ്രൈം മെമ്പറാണെങ്കിൽ 2000 രൂപയ്ക്ക് മുകളിൽ ക്യാഷ്ബാക്ക് ഡീലുകളും സ്വന്തമാക്കാം. പച്ച, ക്രീം നിറത്തിലുള്ള 256ജിബി ഗാലക്സി ഫോണിനാണ് കിഴിവ്.

നിങ്ങൾ പഴയ ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ 71,300 രൂപയിലേക്ക് വില കുറയും. താൽപ്പര്യമുള്ളവർക്ക് ആമസോൺ സൈറ്റ് സന്ദർശിച്ച് ഫോൺ പർച്ചേസ് ചെയ്യാവുന്നതാണ്.

Share
Leave a Comment