തിരുവനന്തപുരത്തെ രണ്ട് പ്രധാന ഹോട്ടലുകൾക്ക് ബോംബ് ഭീഷണി ; ബോംബ് സ്ക്വാഡ് പരിശോധന നടത്തി

സന്ദേശമെത്തിയത് എവിടെനിന്നാണെന്നകാര്യമടക്കം പൊലീസ് അന്വേഷിച്ചുവരുകയാണ്

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി. തിരുവനന്തപുരത്തെ ഹിൽട്ടണ്‍ ഹോട്ടലിലും ആക്കുളത്തെ ഗോകുലം ഗ്രാന്‍ഡ് ഹോട്ടലിലുമാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.

സന്ദേശമെത്തിയ വിവരം ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് രണ്ടു ഹോട്ടലുകളിലും ബോംബ് സ്ക്വാഡ് എത്തി. ഹോട്ടലുകളിൽ പൊലീസ് പരിശോധന നടത്തുകയാണ്. സന്ദേശമെത്തിയത് എവിടെനിന്നാണെന്നകാര്യമടക്കം പൊലീസ് അന്വേഷിച്ചുവരുകയാണ്.

Share
Leave a Comment